Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻസൂർ വധം: പ്രതിയുടെ...

മൻസൂർ വധം: പ്രതിയുടെ മരണം കൊലപാതകം? ദേഹത്ത്​ മുറിവ്​, ആന്തരികാവയവങ്ങൾക്ക്​ ക്ഷതം; ശ്വാസം മുട്ടിച്ചെന്ന്​ സൂചന

text_fields
bookmark_border
മൻസൂർ വധം: പ്രതിയുടെ മരണം കൊലപാതകം?  ദേഹത്ത്​ മുറിവ്​, ആന്തരികാവയവങ്ങൾക്ക്​ ക്ഷതം; ശ്വാസം മുട്ടിച്ചെന്ന്​ സൂചന
cancel

കണ്ണൂര്‍: പാനൂർ കടവത്തൂരിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിനെ ​െകാലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രതി കൂലോത്ത് രതീഷിന്‍റെ ദേഹത്ത്​ മുറിവും ആന്തരികാവയവങ്ങൾക്ക്​ ക്ഷതവും ഉണ്ടായിരുന്നതായാണ്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​. ഇതോടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ്​​ അന്വേഷണ ഉദ്യോഗസ്​ഥർ.

മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായി സൂചനയുണ്ട്​. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്​ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്​. പോസ്റ്റ് മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്.

മൃതദേഹത്തിൽ മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് മല്‍പ്പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് സൂചന. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ്​ നേതാവ്​ കെ. സുധാകരന്‍ എം.പി ആരോപിച്ചിരുന്നു. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുമ്പ്​ പല കൊലക്കേസുകളിലും നടന്നതുപോലെ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പ്രതിയെ സി.പി.എം കൊലപ്പെടുത്തിയതാണോ എന്ന്​ അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഈ ആരോപണത്തിന്​ ബലമേകുന്നതാണ്​ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങള്‍. മരണത്തിൽ ദുരൂഹത വെളിപ്പെട്ടതോടെ വടകര റൂറല്‍ എസ്.പി ഡോ. ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ സംഭവസ്ഥലം വീണ്ടും പരിശോധനക്ക്​ വിധേയമാക്കി. രതീഷ് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട വളയം ചെക്യാട് അരൂണ്ടയില്‍ പൊലീസ്​ വിദഗ്ധപരിശോധന നടത്തി.

അന്വേഷണം ക്രൈംബ്രാഞ്ചിന്​ കൈമാറി. ക്രൈംബ്രാഞ്ച്​ ഡിവൈ.എസ്​.പി സ്​ഥലത്തെത്തി പ്രദേശവാസികളുടെ മൊഴിയെടുത്തു.

വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഞായറാഴ്ചയും വിദഗ്​ധർ പരിശോധന തുടരുമെന്ന്​ റൂറൽ എസ്​.പി മാധ്യമങ്ങളോട്​ പറഞ്ഞു.

കോഴിക്കോട്​ ജില്ലയിലെ ചെക്യാട് അരൂണ്ട കുളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിന്‍ കൊമ്പിലാണ് രതീഷിനെ (36) തൂങ്ങി മരിച്ച നിലയിൽ കണ്ടത്​. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ പ്രദേശവാസികളാണ്​ മൃതദേഹം കണ്ടത്​. കണ്ണൂർ പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് സ്വദേശിയായ രതീഷ്​ സജീവ സി.പി.എം പ്രവര്‍ത്തകനാണ്​.

ശനിയാഴ്ച രാവിലെ ഒന്നര മണിക്കൂറോളമെടുത്താണ്​ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. നാദാപുരം ഡിവൈ.എസ്.പി. പി.എ. ശിവദാസ്, വളയം സി.ഐ. പി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വം നൽകി. പോസ്റ്റ്​മോർട്ടത്തിന്​ ശേഷം രാത്രി 10 മണിയോടെ പുല്ലൂക്കര കൊച്ചിയങ്ങാടിക്കടുത്തുള്ള കൂലോത്ത് വീട്ടിലെത്തിച്ച മൃതദേഹം സി.പി.എം, എൽ.ഡി.എഫ്​ നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്​കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:postmortem reportMansoor murderkooloth ratheesh
News Summary - postmortem report of accused in Mansoor murder
Next Story