ജലന്ധർ ബിഷപ്പിനെ അനുകൂലിച്ച് പോസ്റ്ററുകൾ
text_fieldsേകാട്ടയം: ജലന്ധർ ബിഷപ്പിനെ അനുകൂലിച്ച് പാലാ, കുറവിലങ്ങാട് മേഖലകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ‘സത്യത്തിനും നീതിക്കും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ജലന്ധർ ബിഷപ് ഡോ. ഫ്രാേങ്കാ മുളക്കലിനുവേണ്ടി പ്രാർഥനയോടെ വിശ്വാസമൂഹം’ എന്നാണ് പോസ്റ്ററിലെ വരികൾ. പാലാ രൂപത ആസ്ഥാനത്തെ മതിലുകളിലടക്കം ഇത് പ്രത്യക്ഷെപ്പട്ടിട്ടുണ്ട്. കന്യാസ്ത്രീയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുെട ഭാഗമായാണ് ഇതെന്നാണ് സൂചന.
അതിനിടെ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കന്യാസ്ത്രീയുെട സഹോദരൻ രംഗത്തെത്തി. ഭരണകക്ഷിയുമായി ബന്ധമുള്ള ചിലരുടെ സഹായവും ഇതിനു ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഇതാണ് ബിഷപ്പിെൻറ ചോദ്യം ചെയ്യൽ വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം. ഒത്തുതീർപ്പിന് അവസരം ഒരുക്കാൻ കേസ് നീട്ടിക്കൊണ്ടുപോകുകയാണെന്നും പറയുന്നു. കന്യാസ്ത്രീയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും സജീവമാണ്. ഇവരെ നിരീക്ഷിക്കുന്നതിനൊപ്പം മാധ്യമങ്ങളോട് അടക്കം സംസാരിക്കാനും വിലക്ക് ഏർപ്പെടുത്തിയതായാണ് വിവരം. കന്യാസ്ത്രീയുെട ബന്ധുക്കൾ കൊലപ്പെടുത്തുമെന്ന് ഭീഷണിെപ്പടുത്തി ബിഷപ് നൽകിയ പരാതിയിലെ പ്രധാന സാക്ഷി, ഇത്തരത്തിലൊരു സംഭവം അറിയിെല്ലന്ന് അന്വേഷണസംഘത്തിന് മൊഴി നൽകി. പരാതി തന്നെക്കൊണ്ട് നിർബന്ധിച്ച് എഴുതിപ്പിച്ചതാണെന്നും മൊഴി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
