Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ക്വാ​റി...

'ക്വാ​റി മാ​ഫി​യ​യി​ൽ​നി​ന്ന് കാ​ശ് വാ​ങ്ങി പാ​ർ​ട്ടി​യെ ഒ​റ്റി​ക്കൊ​ടു​ത്ത വ​ർ​ഗ വ​ഞ്ച​ക​ൻ' ജോർജ് എം. തോമസ് എം.എൽ.എക്കെതിരെ പോസ്​റ്റർ

text_fields
bookmark_border
thiruvambadi poster
cancel
camera_alt

തി​രു​വ​മ്പാ​ടി മ​ത്താ​യി ചാ​ക്കോ സ്മൃ​തി മ​ണ്ഡ​പ​ത്തി​നു സ​മീ​പം പ​തി​ച്ച ജോ​ർ​ജ് എം.​തോ​മ​സ് എം.​എ​ൽ.​എ​ക്കെ​തി​രാ​യ പോ​സ്​​റ്റ​ർ

തി​രു​വ​മ്പാ​ടി: ജോ​ർ​ജ്.​എം. തോ​മ​സ് എം.​എ​ൽ.​എ ക്കെ​തി​രെ തി​രു​വ​മ്പാ​ടി​യി​ൽ പോ​സ്​​റ്റ​റു​ക​ൾ. ക്വാ​റി മാ​ഫി​യ​യി​ൽ​നി​ന്ന് കാ​ശ് വാ​ങ്ങി പാ​ർ​ട്ടി​യെ ഒ​റ്റി​ക്കൊ​ടു​ത്ത വ​ർ​ഗ​വ​ഞ്ച​ക​നാ​യാ​ണ് എം.​എ​ൽ.​എ​യെ പോ​സ്​​റ്റ​റി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്.

ലെ​ഫ്റ്റ് ഫ്രാ​ക്​​ഷ​‍െൻറ പേ​രി​ലു​ള്ള പോ​സ്​​റ്റ​ർ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പ്ര​തി​ഷേ​ധ​മാ​ണെ​ന്നാ​ണ് സൂ​ച​ന. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ടൗ​ണി​ലെ മ​ത്താ​യി ചാ​ക്കോ സ്മൃ​തി​മ​ണ്ഡ​പം ചു​മ​രി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്​​റ്റ​ർ ഉ​ച്ച​ക്ക് മു​േ​മ്പ അ​പ്ര​ത്യ​ക്ഷ​മാ​യി.

തി​രു​വ​മ്പാ​ടി​യി​ൽ സി.​പി.​എം പ്ര​ഖ്യാ​പി​ച്ച ലി​േ​ൻ​റാ ജോ​സ​ഫി​നെ​ക്കാ​ൾ മു​തി​ർ​ന്ന നേ​താ​ക്ക​ൾ മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കെ അ​വ​രെ അ​വ​ഗ​ണി​ച്ച​ത് പ്ര​തി​ഷേ​ധ കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്നു. ജോ​ർ​ജ് എം. ​തോ​മ​സി​‍െൻറ താ​ൽ​പ​ര്യ​മാ​ണ് സ്ഥാ​നാ​ർ​ഫി നി​ർ​ണ​യ​ത്തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം പ​രി​ഗ​ണി​ച്ച​തെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള​ത​ത്രെ.

മ​ണ്ഡ​ല​ത്തി​ലെ ക്വാ​റി ലോ​ബി​യു​ടെ താ​ൽ​പ​ര്യ സം​ര​ക്ഷ​ണ​മാ​യി​രു​ന്നു എം.​എ​ൽ.​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന ആ​ക്ഷേ​പം ഈ ​വി​ഭാ​ഗ​ത്തി​നു​ണ്ടെ​ന്ന് പ​റ​യു​ന്നു. യു.​ഡി.​എ​ഫി​ന് അ​വ​സ​ര​മൊ​രു​ക്കാ​നു​ള്ള വ​ഴി തു​റ​ക്കു​ക​യാ​ണ് എം.​എ​ൽ.​എ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ഉ​ന്ന​യി​ക്കു​ന്നു. പോ​സ്​​റ്റ​ർ പ​തി​ച്ച​വ​ർ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല.

അ​തേ​സ​മ​യം, എം.​എ​ൽ.​എ​ക്കെ​തി​രാ​യ പോ​സ്​​റ്റ​റു​ക​ൾ​ക്കു​പി​ന്നി​ൽ പ്ര​വ​ർ​ത്ത​ക​രി​ല്ലെ​ന്ന് സി.​പി.​എം വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. പാ​ർ​ട്ടി വി​രു​ദ്ധ ശ​ക്തി​ക​ളാ​ണ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvambadygeorge m thomasassembly election 2021
News Summary - posters in thiruvambady against george m thomas
Next Story