Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ചുരംകയറി വന്ന എം.എൽ.എയെ കൂട്ടുപിടിച്ച് കോൺഗ്രസുകാരെ കൊന്നു തിന്നുന്ന അപ്പച്ചനെ പുറത്താക്കൂ'; ടി.സിദ്ദീഖിനും ഡി.സി.സി അധ്യക്ഷനുമെതിരെ പോസ്റ്ററുകൾ

text_fields
bookmark_border
ചുരംകയറി വന്ന എം.എൽ.എയെ കൂട്ടുപിടിച്ച് കോൺഗ്രസുകാരെ കൊന്നു തിന്നുന്ന അപ്പച്ചനെ പുറത്താക്കൂ; ടി.സിദ്ദീഖിനും ഡി.സി.സി അധ്യക്ഷനുമെതിരെ പോസ്റ്ററുകൾ
cancel

കൽപ്പറ്റ: ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനും ടി.സിദ്ദീഖ് എം.എൽ.എക്കുമെതിരെ വയനാട് ഡി.സി.സി ഓഫീസിൽ പോസ്റ്ററുകൾ. എൻ.എം വിജയന്റെ മരണത്തെ പരാമർശിച്ചാണ് പോസ്റ്ററുകൾ.

ഡി.സി.സി പ്രസിഡന്റിനെ പുറത്താക്കൂ, കോൺഗ്രസ് പാർട്ടിയെ രക്ഷിക്കൂവെന്ന് എന്നാണ് സേവ് കോൺഗ്രസ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്.

ചുരംകയറി വന്ന എം.എൽ.എയെ കൂട്ടുപിടിച്ച് ഡി.സി.സി പ്രസിഡന്റ് കോൺഗ്രസ് പ്രവർത്തകരെ തൊന്നു തിന്നുകയാണെന്നും എൻ.എം വിജയന്റെയും മകന്റെയും മൃതദേഹത്തിന് മുന്നിൽ നിങ്ങളൊഴുക്കിയ കണ്ണുനീർ പാർട്ടിയുടെ ശാപമാണെന്നും പോസ്റ്ററുകളിൽ പറയുന്നു.

ചൊവ്വാഴ്ച രാത്രിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഡി.​സി.​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ രണ്ടാം പ്രതിയായ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.എൽ.എയുടെ പേര് പോസ്റ്ററുകളില്ല. ഇതു പാർട്ടിക്കകത്തെ വിഭാഗീയതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇന്നലെയാണ് വയനാട് എം.പി പ്രിയങ്ക ഗാന്ധി എൻ.എം വിജയന്റെ കുടുംബത്തെ സന്ദർശിച്ചത്. സാമ്പത്തിക ബാധ്യതകളിൽ ഉൾപ്പെടെ കുടുംബത്തോടൊപ്പം പാർട്ടി നിൽക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Posters at DCC office on N.M. Vijayan's death
Next Story