'നേതാക്കളെ പുറത്താക്കണം'; കെ.പി.സി.സി ആസ്ഥാനത്ത് പോസ്റ്റർ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടിയേറ്റതിന് പിന്നാലെ േനതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്ത്
പോസ്റ്റർ. വ്യാഴാഴ്ച രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.കെ.പി.സി.സി ആസ്ഥാനത്ത് കൂടാതെ തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് നേതൃത്വത്തിനെതിരായ പോസ്റ്ററിലെ പ്രധാന ആരോപണം. മുൻ മന്ത്രി വി.എസ്. ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിേലറ്റ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ കലാപം പൊട്ടിപുറപ്പെട്ടു. നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് കെ. സുധാകരൻ എം.പി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെ. മുരളീധരനും രംഗത്തെത്തി.

