'മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ തിരിച്ചടിക്കും'; എ.കെ ബാലനെതിരെ പോസ്റ്ററുകൾ
text_fieldsപാലക്കാട്: മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുക തന്നെ ചെയ്യും തുടങ്ങിയ വരികളോടെയാണ് പോസ്റ്ററുകൾ.
'സേവ് കമ്യൂണിസ'ത്തിൻെറ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും മന്ത്രിയുടെ വീടിൻെറ പരിസരത്തുമടക്കമാണ് ഞായറാഴ്ച രാവിലെ മുതൽ പോസ്റ്ററുകൾ കണ്ടത്.
എ.കെ ബാലൻെറ ഭാര്യ പി.കെ ജമീലയെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധമായാണ് സംഭവം നിരീക്ഷിക്കപ്പെടുന്നത്. ജില്ല കമ്മിറ്റി യോഗത്തിലടക്കം മന്ത്രിയുടെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വിമർശനമുയർന്നിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയുടെ പട്ടിക പുറത്തുവന്നപ്പോഴും തരൂരിൽ ജമീല ഇടം നേടിയിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരാനിരിക്കെയാണ് പോസ്റ്ററുകൾ വന്നിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

