ടി.എൻ. പ്രതാപന് വേണ്ടി ചുവരെഴുത്ത്; പിന്നാലെ മായ്ച്ചു
text_fieldsതൃശൂർ: ടി.എൻ. പ്രതാപന് വേണ്ടി തൃശൂർ ലോക്സഭ മണ്ഡലത്തിൽ ചുവരെഴുതി മണിക്കൂറുകൾക്കകം മായ്ച്ചു. എം.പി തന്നെ ഇടപെട്ടാണ് കോൺഗ്രസ് പ്രവർത്തകർ എഴുതിയ ചുവരെഴുത്തുകൾ മായ്പിച്ചത്. യു.ഡി.എഫിന് വേണ്ടി ചുവരെഴുത്തുകൾ നടത്താം, എന്നാൽ പേര് വെക്കേണ്ട എന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു.
വെങ്കിടങ്ങ് സെന്ററിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് ചുവരെഴുതിയത്. ‘പ്രതാപൻ തുടരും, പ്രതാപത്തോടെ’ എന്നാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചുവരെഴുത്ത്. കൈപ്പത്തി ചിഹ്നവും വരച്ചിരുന്നു. സുരേഷ് ഗോപിയെ മുൻനിർത്തി ബി.ജെ.പി പ്രചാരണം ആരംഭിച്ചതോടെ പ്രതാപൻ മണ്ഡലത്തിൽ കൂടുതൽ സജീവമാണ്. സുരേഷ് ഗോപിക്കായി ചുവരെഴുത്ത് തുടങ്ങിയിട്ടുണ്ട്.

