കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ
text_fieldsകൽപറ്റ ഡി.സി.സി ഓഫിസിനു മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ
കൽപറ്റ: വയനാട് ഡി.സി.സി ഓഫിസിെൻറ മതിലിൽ നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുകൾ. യു.ഡി.എഫ് സ്ഥാനാർഥി ഇറക്കുമതി നിർത്തുക അല്ലെങ്കിൽ ഡി.സി.സിയെ പിരിച്ചുവിടുക എന്നാണ് പ്രിൻറ് ചെയ്ത പോസ്റ്ററുകളിലുള്ളത്. ശനിയാഴ്ച രാവിലെ ഏഴോടെയാണ് പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടത്.
നിയമസഭ തെരഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.
വയനാട്ടുകാരെത്തന്നെ മത്സരിപ്പിക്കണമെന്ന വികാരമാണ് ഒരു വിഭാഗത്തിനുള്ളത്. കൽപറ്റ മണ്ഡലം ലീഗ് കമ്മിറ്റിയും കൽപറ്റ സീറ്റിനായി അവകാശവാദം തുടരുകയാണ്.

