Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സ്വന്തം കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെയും എൻ.എസ്.എസിനെയും പിന്നിൽനിന്ന് കുത്തി'; സുകുമാരൻ നായർക്കെതിരെ ആലപ്പുഴയിലും പോസ്റ്റർ

text_fields
bookmark_border
സ്വന്തം കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെയും എൻ.എസ്.എസിനെയും പിന്നിൽനിന്ന് കുത്തി; സുകുമാരൻ നായർക്കെതിരെ ആലപ്പുഴയിലും പോസ്റ്റർ
cancel

ആലപ്പുഴ: ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന്​ പിന്നാലെ എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ആലപ്പുഴയിലും പോസ്​റ്റർ. ആലപ്പുഴ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലും കുട്ടനാട്ടിലുമാണ്​​ ബാനറുകൾ പ്രത്യക്ഷപ്പെട്ടത്​. സ്വന്തം കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെയും എൻ.എസ്.എസിനെയും പിന്നിൽനിന്ന് കുത്തിയെന്നും സുകുമാരൻ നായർ രാജിവെക്കണമെന്നും​ ആവശ്യപ്പെട്ടാണ് ബാനർ ഉയർത്തിയത്.

കുട്ടനാട്ടിൽ മ​​​​ങ്കൊമ്പിലായിരുന്നു പോസ്റ്റർ. സുകുമാരൻനായരുടെ നിലപാടിനെതിരെ മാവേലിക്കര ഇറവങ്കര എൻ.എസ്​.എസ്​ കരയോഗം പ്രമേയം പാസാക്കി. തിരുവല്ല പെരിങ്ങരയിൽ സേവ് നായർ ഫോറത്തിന്റെ പേരിൽ ബാനറുകൾ ഉയർന്നിരുന്നു.

പെരിങ്ങര 1110-ാം നമ്പർ എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന്റെ മുൻപിലും, കരയോഗത്തിന് സമീപത്തെ കോസ്മോസ് ജങ്ഷലും, പെരിങ്ങര ജങ്ഷനിലും, ലക്ഷ്മി നാരായണ ക്ഷേത്ര ജങ്ഷനിലുമാണ് ബാനറുകൾ ഉയർന്നിരിക്കുന്നത്.

ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെ ചിത്രം ഉൾപ്പെടുത്തിയാണ് ബാനർ തയാറാക്കിയിരിക്കുന്നത്. ‘പിന്നിൽനിന്നും കാലു വാരിയ പാരമ്പര്യം നായർക്കില്ല...’, ‘ശബരിമല അയ്യപ്പസ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവെക്കുക’ തുടങ്ങിയ വരികളാണ് ബാനറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ശ​ബ​രി​മ​ല അ​യ്യ​പ്പ​സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൻ.​എ​സ്.​എ​സ്​ ജ​ന.​സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ സ്വീ​ക​രി​ച്ച സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ടി​നെ​തി​രെ ക​ര​യോ​ഗ​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധമാണ് ഉയരുന്നത്. വ്യാ​പ​ക​മാ​യി പോ​സ്റ്റ​റു​ക​ളും പ്ര​ച​രി​ക്കു​ന്നുണ്ട്. പത്തനംതിട്ടയിലെ വെട്ടിപ്പുറത്താണ് ആദ്യമായി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനർ ഉയർന്നത്. പിന്നാലെ മറ്റ് പല സ്ഥലങ്ങളിലും ബോർഡുകളും ബാനറുകളും ഉയരുകയാണ്.

ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കൊ​പ്പ​വു​മി​ല്ലെ​ന്ന്​ പ​റ​ഞ്ഞ സു​കു​മാ​ര​ൻ നാ​യ​ർ ഇ​ന്ന​ലെ​യും ബി.​ജെ.​പി​യെ​യും കോ​ൺ​ഗ്ര​സി​നെ​യും രൂ​ക്ഷ​മാ​യാ​ണ്​ വി​മ​ർ​ശി​ച്ച​ത്. ഫ്ല​ക്സ്​ വെ​ക്കു​ന്ന​വ​ർ വെ​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പറഞ്ഞിരുന്നു. എ​ൻ.​എ​സ്.​എ​സ്​ പി​ന്തു​ട​രു​ന്ന ​സ​മ​ദൂ​ര നി​ല​പാ​ടി​ന്​ എ​തി​രാ​ണ്​ സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന എ​ന്നാ​ണ്​ സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ പൊ​തുവി​കാ​രം. യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ചി​ല നേ​താ​ക്ക​ൾ വ്യ​ക്​​തി​പ​ര​മാ​യി ജ​ന.​സെ​ക്ര​ട്ട​റി​യോ​ട്​ വി​യോ​ജി​പ്പ്​ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സുകുമാരൻ നായർക്ക് പ്രതിനിധി സഭയുടെ പിന്തുണ

ശ​നി​യാ​ഴ്ച പെ​രു​ന്ന​യി​ലെ ആ​സ്ഥാ​ന​ത്ത് എ​ൻ.​എ​സ്.​എ​സ് പ​ര​മാ​ധി​കാ​ര സ​ഭ​യു​ടെ പൊ​തു​യോ​ഗം ചേ​ർ​ന്ന​ത്. ഈ ​യോ​ഗ​ത്തി​ൽ സ​ർ​ക്കാ​റി​ന് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം സു​കു​മാ​ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കി. സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ട് പി​ന്തു​ട​രു​ക​യാ​ണ് നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ചെ​യ്യു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ചാ​ര​വും അ​നു​ഷ്ഠാ​ന​വും സം​ര​ക്ഷി​ച്ചു കൊ​ണ്ട് ശ​ബ​രി​മ​ല​യി​ൽ വി​ക​സ​നം ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ സ​മ്മേ​ള​നം വി​ളി​ച്ച​തി​ന്​ പി​ന്തു​ണ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. സ​മു​ദാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്ന സു​കു​മാ​ര​ൻ നാ​യ​രു​ടെ ആ​ഹ്വാ​ന​ത്തെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളും പ്ര​തി​നി​ധി സ​ഭാം​ഗ​ങ്ങ​ളും ഐ​ക്യ​ക​ണ്‌​ഠേ​ന പി​ന്തു​ണ​ക്കു​ക​യും ചെ​യ്തു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poster against Sukumaran Nair in Alappuzha
Next Story