Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അഴിമതി വീരൻ സക്കീറിന്‍റെ ഗോഡ്ഫാദറിനെ വേണ്ട'; പി. രാജീവിനെതിരെ വീണ്ടും പോസ്റ്റർ

text_fields
bookmark_border
മഞ്ചേശ്വരത്ത് കെ.ആർ ജയാനന്തക്കെതിരെയും പോസ്റ്റർ
p Rajiv poster
cancel

എറണാകുളം: കളമശേരി മണ്ഡലത്തിൽ സി.പി.എം പരിഗണിക്കുന്ന സ്ഥാനാർഥി പി. രാജീവിനെതിരെ വീണ്ടും പോസ്റ്റർ. 'അഴിമതി വീരൻ സക്കീറിന്‍റെ ഗോഡ്ഫാദർ രാജീവിനെ കളമശേരിക്ക് വേണ്ട' എന്നാണ് പോസ്റ്ററിലുള്ളത്. കളമശേരി നഗരസഭ ഒാഫീസിന് മുമ്പിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ചയും കളമശേരി നഗരസഭ ഒാഫീസിന് മുമ്പിലും ഏരിയ കമ്മിറ്റി ഒാഫീസിന് മുമ്പിലും കെ. ചന്ദ്രൻപിള്ള‍യുടെ വീടിന് പുറത്തും പോസ്റ്റർ പതിച്ചിരുന്നു.

കളമശേരിയിൽ രാജീവിനെ വേണ്ടെന്നും തൊഴിലാളി നേതാവ് ചന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പി. ​രാ​ജീ​വ്​ വേ​ണ്ട, കെ. ​ച​ന്ദ്ര​ൻ പി​ള്ള​ മ​തി (പി.​ആ​ർ വേ​ണ്ട, കെ.​സി.​പി മ​തി ), വെ​ട്ടി​നി​ര​ത്ത​ൽ എ​ളു​പ്പ​മാ​ണ് വെ​ട്ടി​പ്പി​ടി​ക്കാ​നാ​ണ് പാ​ട്, വി​ത​ച്ചി​ട്ടി​ല്ല, പ്ര​ബു​ദ്ധ​ത​യു​ള്ള ക​മ്യൂ​ണി​സ്​​റ്റു​ക​ൾ പ്ര​തി​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ പോ​സ്​​റ്റ​റി​ലെ വാ​ച​ക​ങ്ങ​ൾ.

പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി നി​ർ​ദേ​ശ​പ്ര​കാ​രം കെ. ​ച​ന്ദ്ര​ൻ പി​ള്ള​യു​ടെ പേ​രാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​ക​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ടം പി​ടി​ച്ച​ത്. എ​ന്നാ​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ​ത്തി​യ ശേ​ഷം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം പി. ​രാ​ജീ​വി​ന്‍റെ പേ​രാ​ണ് പു​റ​ത്ത് വ​ന്ന​ത്.

കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിൽ സി.പി.എം പരിഗണിക്കുന്ന കെ.ആർ ജയാനന്തക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരം സി.പി.എം അനുഭാവികളുടെ പേരിലുള്ള പോസ്റ്റർ ഉപ്പള ടൗണിലും പരിസരത്തും ആണ് പതിച്ചിട്ടുള്ളത്.

സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഇന്ന് മണ്ഡലം കമ്മിറ്റി ചേരാനിരിക്കെയാണ് പ്രതിഷേധം ഉയർന്നത്. പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് പരിശോധിക്കുമെന്ന് സി.പി.എം അറിയിച്ചു. സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കെ.ആർ ജയാനന്ത.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Poster against P. Rajeev again in kalamassery
Next Story