കെ.പി.സി.സി അധ്യക്ഷൻ: മുല്ലപ്പള്ളിയെ പരിഹസിച്ച് പോസ്റ്ററുകൾ
text_fieldsതിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനാക്കുന്നതിനെതിരെ പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവന് മുന്നില്‍ പോസ്റ്ററുകൾ. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നത് പോലെയാണെന്ന് പോസ്റ്ററില്‍ പരിഹസിക്കുന്നു.
എം.എം. ഹസന് പി.സി.സി അധ്യക്ഷനായിരുന്നപ്പോള്‍ പാര്‍ട്ടി ഐ.സി.യുവിലായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കുന്നതിന് തുല്യമാണെന്നാണ് പരിഹാസം. അണികളുടെ വികാരം നിങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്. കോണ്‍ഗ്രസില്‍ നിന്നും നിപ വൈറസുകളെ തൂത്തെറിയൂവെന്ന ആഹ്വാനവും പോസ്റ്ററിലുണ്ട്.
ഇന്ദിര ഭവന് മുന്നില്‍ ഉമ്മന്‍ചാണ്ടിക്ക് സ്വാഗതം എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളിയെ പരിഗണിക്കുന്നുവെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് സേവ് കോണ്‍ഗ്രസ് എന്ന പേരിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അതിനിടെ, കോൺഗ്രസ് നേതൃത്വത്തെ വിമർശിക്കുന്ന പോസ്റ്ററുകൾ പാലക്കാട് നഗരത്തിലും പ്രത്യക്ഷപ്പെട്ടു. ജീർണിച്ച നേതൃത്വത്തിന് വിശ്രമം നൽകണം. ജനസ്വാധീനമില്ലാത്ത സ്ഥാനമോഹികളെ മാറ്റിനിർത്തുക. കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
