Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വർഗ വഞ്ചകന്...

'വർഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല'; ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ

text_fields
bookmark_border
വർഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല; ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ
cancel

ആലപ്പുഴ: സ്വതന്ത്രനായി മത്സരിക്കുമെന്ന ജി.സുധാകരന്‍റെ പ്രഖ്യാപനത്തിനു ശേഷം കടുത്ത അതൃപ്തിയാണ് പാർട്ടിയിൽ നിന്നും ഉയർന്നു വരുന്നത്. ഇപ്പോളിതാ സുധാകരനെതിരെ പുന്നപ്രയിൽ പോസ്റ്റർ പതിച്ചിരിക്കുകയാണ് സി.പി.എം നേതാക്കൾ. 'വർഗ്ഗ വഞ്ചകന് മാപ്പില്ല, വോട്ടില്ല' എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വാർത്താ സമ്മേളനത്തിൽ ജി.സുധാകരൻ പറഞ്ഞത്.

ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിണറായി നേരിട്ട് ഫോണിൽ വിളിക്കുകയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി കാണുകയും ചെയ്തു. എന്നാലിന്ന് രാവിലെ ആലപ്പുഴയിലെ വസതിയിൽ വച്ച് നടന്ന വർത്താ സമ്മേളനത്തിലാണ് സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'ജി സുധാകരൻ മത്സരിച്ചാൽ പാർട്ടിക്ക് ഒരു കോപ്പും ഇല്ലെന്നാണ്' എം.എം മണി പ്രതികരിച്ചത്. ജി സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. തീരുമാനം ദുഖകരമാണെന്നും പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും എം.എ ബേബി വ്യക്തമാക്കി. സുധാകരനെ പിന്തുണക്കുന്നത് ആലോചിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്. കേവലം ഒരു മുതിർന്ന നേതാവല്ല സുധാകരനെന്നും മറ്റാർക്കും നൽകാത്ത പരിഗണന പാർട്ടി സുധാകരന് നൽകിയിട്ടുണ്ടെന്നും സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:G SudhakaranposterCPMLegislative Assembly ElectionAlappuzha.
News Summary - poster against g sudhakaran in alappuzha
Next Story