Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘രാ​ജു എ​ബ്ര​ഹാമിനെ...

‘രാ​ജു എ​ബ്ര​ഹാമിനെ പുറത്താക്കുക’; സി.പി.എം ജില്ല സെക്രട്ടറിക്കെതിരെ പോസ്റ്റർ

text_fields
bookmark_border
Raju Abraham
cancel
camera_alt

രാജു എബ്രഹാമിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ 

തിരുവല്ല: ആരോപണവിധേയവർക്ക് പാർട്ടി പദവികൾ നൽകിയെന്ന് ആരോപിച്ച് മുൻ എം.എൽ.എയും പ​ത്ത​നം​തി​ട്ട ജി​ല്ല സെ​ക്ര​ട്ട​റിയുമായ രാ​ജു എ​ബ്ര​ഹാമിനെതിരെ പോസ്റ്റർ. സേവ് സി.പി.എമ്മിന്‍റെ പേരിലുള്ള പോസ്റ്ററുകൾ തിരുവല്ല ഏരിയ കമ്മിറ്റി ഓഫിസിന്‍റെ സമീപത്താണ് പ്രത്യക്ഷപ്പെട്ടത്.

'ദേവസ്വം ബോർഡ് നിയമന കോഴയിലും പി.എസ്.സി അഴിമതിയിലും നടപടിയെടുത്ത് ഏരിയ കമ്മിറ്റി പുറത്താക്കിയ കള്ളൻ പ്രകാശിനെ ലോക്കൽ സെക്രട്ടറിയാക്കിയ രാജു എബ്രഹാമിനെ പുറത്താക്കുക. അർബർ ബാങ്ക് കൊള്ളക്കാരൻ സനൽ കുമാറിന്‍റെ ശിഷ്യനും ദേവസ്വം ബോർഡ് നിയമന കോഴ നടത്തി ലക്ഷങ്ങൾ തട്ടിയ കള്ളൻ പ്രകാശിനെ ലോക്കൽ സെക്രട്ടറിയാക്കിയ നടപടി റദ്ദാക്കുക' എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്.

'അഴിമതിക്കാരനും ഗുണ്ടാമാഫിയ ഒത്താശക്കാരനുമായ പരുമല ലോക്കൽ സെക്രട്ടറി ഷിബു വർഗീസിന് പ്രമോഷൻ നൽകി തിരുവല്ല ഏരിയ കമ്മിറ്റിയിലേക്ക് എടുത്ത നടപടി റദ്ദാക്കുക. പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് ഉടൻ തന്നെ ഇടപെടുക. ഗോവിന്ദൻ മാഷ് പത്തനംതിട്ടയിലേക്ക് വരിക' എന്നും സേവ് സി.പി.എം ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posterraju abrahamCPMLatest News
News Summary - Poster against CPM District Secretary Raju Abraham
Next Story