Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.വി. രാജേഷിനെ...

വി.വി. രാജേഷിനെ പരിഹസിച്ച്​ വീടിനു മുന്നിൽ ബോർഡ്​

text_fields
bookmark_border
VV Rajesh
cancel

തിരുവനന്തപുരം: അഴിമതി സംബന്ധിച്ച പാർട്ടി അന്വേഷണ റിപ്പോർട്ട്​ ചോർത്തിയെന്നാരോപിച്ച്​ ബി.ജെ.പിയിൽനിന്ന്​ തരംതാഴ്​ത്തപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി വി.വി. രാജേഷി​െന പരിഹസിച്ച്​ അദ്ദേഹത്തി​​െൻറ വീടിന്​ മുന്നിൽ ബോർഡ്​. ‘നരേന്ദ്രമോദി ഈ വീടി​െൻറ ഐശ്വര്യം’ എന്നെഴുതിയ ബോർഡാണ്​ ഇദ്ദേഹത്തി​​െൻറ സ്വത്ത്​ സമ്പാദനം ഉൾപ്പെടെ കാര്യങ്ങൾ ആരോപിച്ച്​ വീടിന്​ മുന്നിൽ സ്ഥാപിച്ചത്​.

ശനിയാഴ്ച രാവിലെയാണ് ജനകീയ പ്രതികരണവേദിയുടെ പേരിലുള്ള  ബോർഡ് രാജേഷി​​െൻറ വീടിനു മുന്നിൽ സ്ഥാപിക്കപ്പെട്ടത്. 2011ൽ വട്ടിയൂർകാവ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ 27 ലക്ഷം രൂപയുടെ ആസ്​തിയും 4.9 ലക്ഷത്തി​െൻറ ബാധ്യതയും ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷനെ ബോധിപ്പിച്ച രാജേഷിന് സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാതെ അഞ്ചുവർഷം കൊണ്ട് എങ്ങനെ നഗരഹൃദയത്തിൽ കോടികൾ വിലമതിക്കുന്ന വീട് സ്വന്തമായി ഉണ്ടായി എന്നാണ് ബോർഡിലെ ചോദ്യം. 

ജനകീയ പ്രതികരണവേദിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളതെങ്കിലും ബി.ജെ.പിയിലെ ഒരു വിഭാഗമാണ്​ ഇൗ ബോർഡിന്​ പിന്നിലെന്ന ആരോപണവുമുണ്ട്​. ബി.ജെ.പിക്കെതിരായ മെഡിക്കൽ കോഴ വിവാദം ഉയർന്നപ്പോൾ ‘സേവ് ബി.ജെ.പി’യുടെ പേരിൽ പ്രചരിപ്പിച്ച നോട്ടീസുകളിലും രാജേഷി​െൻറ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിശദീകരിക്കുന്ന സൂചനകൾ ഉണ്ടായിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvv rajeshposterpolitical leadermalayalam newsBJP
News Summary - Poster Against To BJP Leader VV Rajesh's House -Kerala News
Next Story