Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാധാരണക്കാരുടെ...

സാധാരണക്കാരുടെ ആത്മാഭിമാനം പണയം വെച്ച് സീറ്റ് കൊടുക്കരുത്; പത്തനംതിട്ടക്ക് അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ

text_fields
bookmark_border
സാധാരണക്കാരുടെ ആത്മാഭിമാനം പണയം വെച്ച് സീറ്റ് കൊടുക്കരുത്; പത്തനംതിട്ടക്ക് അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ
cancel

പത്തനംതിട്ട: ആറന്മുള മണ്ഡലത്തിന്‍റെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ. ആറന്മുളയിൽ അബിൻ വർക്കി യൂത്ത് കോൺഗ്രസ് സ്ഥാനാർഥി ആകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'പത്തനംതിട്ടക്ക് അബിൻ വർക്കിയെ വേണ്ട' എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന പോസ്റ്ററിൽ കോൺഗ്രസ് പ്രവർത്തകർ എന്ന പേരാണ് ഉള്ളത്.

'ഞങ്ങൾ കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുത്. കോൺഗ്രസിന് വെറും നാല് മണ്ഡലങ്ങൾ മാത്രം ഉള്ള പത്തനംതിട്ടയിൽ ഇവിടുത്തെ കോൺഗ്രസുകാർക്ക് അവസരം നൽകണം. നിങ്ങൾ പറയുമ്പോൾ പണിയെടുത്ത് ആയകാലത്ത് രാഷ്ട്രീയം സേവനമാക്കിയ ഒരു പറ്റം പത്തനംതിട്ടക്കാരുടെ അവകാശമാണത്' -പോസ്റ്ററിൽ പറയുന്നു.

ജില്ലയിലെ പ്രവർത്തനം അറിയാതെ വന്നൊരുത്തന് സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വെച്ച് സീറ്റ് കൊടുക്കരുതെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. ഡി.സി.സി ഓഫിസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി അബിന്‍ വര്‍ക്കി ആറന്മുളയില്‍ സജീവമായിരുന്നു.

സ്ഥാനാർഥികളെ കെട്ടി ഇറക്കേണ്ടതില്ലെന്ന് ഡി.സി.സി യോഗത്തിൽ നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. ഇതേ ആവശ്യവുമായി ഒരു സംഘം നേതാക്കൾ ഇന്നലെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപലിനെ കണ്ടെന്നും റിപ്പോർട്ടുണ്ട്. ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth CongressPathanamthitta NewsAbin VarkeyKerala Assembly Election 2026
News Summary - Poster against Abin Varkey in Pathanamthitta
Next Story