അഞ്ച് ജില്ലകളിൽ തപാൽ വോട്ട് നാളെ മുതൽ
text_fieldsതിരുവനന്തപുരം: ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ കോവിഡ് ബാധിതരും ക്വാറൻറീനിൽ കഴിയുന്നവരുമടങ്ങുന്ന 'സ്പെഷൽ വോട്ടർമാർ'ക്കുള്ള തപാൽ ബാലറ്റ് വിതരണം ബുധനാഴ്ച തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ.
വോെട്ടടുപ്പ് നടക്കുന്നതിന് 10 ദിവസം മുമ്പ് പോളിങ് ദിവസത്തിന് തലേന്ന് മൂന്നുമണിവരെ രോഗികളാകുന്നവരും ക്വാറൻറീനില്‍ പ്രവേശിക്കുന്നവരും പട്ടികയില്‍ ഉള്‍പ്പെടും. കോവിഡ് പശ്ചാത്തലത്തിൽ പഞ്ചായത്ത്-മുനിസിപ്പാലിറ്റി ആക്ടിൽ ഭേദഗതി ചെയ്താണ് ഇൗ സൗകര്യമേർെപ്പടുത്തിയത്. കോവിഡ് ബാധിതരാകുന്നവരും നിരീക്ഷണത്തിലാകുന്നവരും അപേക്ഷ നൽകാതെ തന്നെ തപാൽ വോട്ടിന് അർഹരാകും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നവരിൽ അപേക്ഷ നൽകിയവർക്കാണ് സാധാരണ തപാൽ വോട്ട് അനുവദിക്കുന്നത്. കോവിഡ് രോഗികളുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇൗ നിബന്ധന ഒഴിവാക്കിയത്.