Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതപാൽ വോട്ട്​: ഇടക്കാല...

തപാൽ വോട്ട്​: ഇടക്കാല റിപ്പോർട്ട്​ കൈമാറി

text_fields
bookmark_border
തപാൽ വോട്ട്​: ഇടക്കാല റിപ്പോർട്ട്​ കൈമാറി
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ലെ ത​പാ​ൽ ബാ​ല​റ്റ് അ​ട്ടി​മ​റി​യി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്താ​ന്‍ ഒ​രാ​ഴ ്ച കൂ​ടി വേ​ണ​മെ​ന്ന്​ ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍ട്ട്. ഇൗ​മാ​സം 23ന് ​ത​പാ​ൽ വോ​ട്ടി​ങ്​ ന​ട​പ​ടി​ക​ൾ പൂ​ര് ‍ത്തി​യാ​യ​ശേ​ഷ​മേ ക​ള്ള​വോ​ട്ട് സ്ഥി​രീ​ക​രി​ക്കാ​നാ​കൂ. കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. പ ൊ​ലീ​സു​കാ​ര്‍ ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വി​വി​ധ ഡ്യൂ​ട്ടി​ക​ളി​ലാ​യ​തി​നാ​ല്‍ മൊ​ഴി​യെ​ടു​ ക്കാ​ന്‍ ത​ട​സ്സം നേ​രി​ടു​ന്നു.

വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള പൊ​ലീ​സു​കാ​രു​ടെ മൊ​ഴി​യെ​ടു​ക്ക ാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ശ​ബ്​​ദ​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും ക്രൈം​ബ്രാ​ഞ്ചി​​െൻറ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബാ​ല​റ്റ്​ കൈ​പ്പ​റ്റി​യ​വ​രി​ൽ പ​കു​തി​യി​ലേ​റെ പേ​രും തി​രി​ച്ചു​കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​ട​ക്കാ​ല റി​പ്പോ​ര്‍ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ക്രൈം​ബ്രാ​ഞ്ച് ഡി.​ജി.​പി ​േലാ​ക്​​നാ​ഥ്​ ബെ​ഹ്​​റ​ക്ക്​ കൈ​മാ​റി. റി​പ്പോ​ർ​ട്ട്​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ​ക്ക്​ കൈ​മാ​റും.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ സാ​വ​കാ​ശം തേ​ടി​ക്കൊ​ണ്ടു​ള്ള റി​പ്പോ​ര്‍ട്ടാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് തൃ​ശൂ​ര്‍ എ​സ്.​പി കെ.​എ​സ്. സു​ദ​ര്‍ശ​ന്‍ ഐ.​ജി ശ്രീ​ജി​ത്തി​ന് കൈ​മാ​റി​യ​ത്. ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യ ടി​ക്കാ​റാം മീ​ണ​ക്ക്​ സ​മ​ർ​പ്പി​ക്കേ​ണ്ട സ​മ​യ​പ​രി​ധി ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ട​ക്കാ​ല റി​പ്പോ​ര്‍ട്ട് കൈ​മാ​റി​യ​ത്.

ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍ട്ട് പ​രി​ശോ​ധി​ച്ചാ​വും ‍ഡി.​ജി.​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്​ കൈ​മാ​റു​ക. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ ഇ​ൻ​റ​ലി​ജ​ൻ​സ്​ മേ​ധാ​വി ടി.​കെ. വി​നോ​ദ്​​കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പൊ​ലീ​സ് അ​സോ​സി​യേ​ഷ​​െൻറ ഇ​ട​പെ​ട​ല്‍ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ടി​ക്കാ​റാം മീ​ണ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍ദേ​ശി​ച്ച​ത്. അ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍, ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് സ​മ​ഗ്രാ​ന്വേ​ഷ​ണം സാ​ധ്യ​മാ​കി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് നി​ല​പാ​ട്. ഇ​ട​ക്കാ​ല റി​പ്പോ​ര്‍ട്ട് പ​രി​ശോ​ധി​ച്ച് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ എ​ടു​ക്കു​ന്ന തീ​രു​മാ​നം നി​ര്‍ണാ​യ​ക​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​​െൻറ പ​രാ​തി​യി​ല്‍ ഹൈ​കോ​ട​തി​യും വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് ത​പാ​ൽ ബാ​ല​റ്റ് ആ​വ​ശ്യ​പ്പെ​ട്ട ക​മാ​ൻ​ഡോ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ശ​ബ്​​ദ​സ​ന്ദേ​ശം ഇ​യാ​ളു​ടേ​ത് ത​ന്നെ​യാ​ണോ എ​ന്നു​റ​പ്പാ​ക്കാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsmalayalam newsPostal vote
News Summary - Postal Vote Send-Kerala News
Next Story