Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതപാൽ ബാലറ്റ്...

തപാൽ ബാലറ്റ് ക്രമക്കേട്​: പൊലീസ്​ അസോസിയേഷൻെറ ഇടപെടലിന്​ സ്ഥിരീകരണം

text_fields
bookmark_border
vote-54
cancel

തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക്രമക്കേട്​ നടന്നെന്ന്​ സ്ഥിരീകരിച്ച്​ സംസ്ഥാന പൊലീസ് മേധാവി ന ൽകിയ പ്രാഥമിക റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസർ ടിക്കാറാം മീണ അംഗീകരിച്ചു. െപാലീസ്​ അസോസിയേഷ​​​െൻറ ഇടപെ ടൽ എത്രത്തോളമുണ്ടായി എന്നതുൾപ്പെടെ കാര്യങ്ങൾ അന്വേഷിച്ച് വിശദ റിപ്പോർട്ട് മേയ്​ 15നകം നൽകാൻ ഡി.ജി.പി ലോക്​നാഥ ്​ ബെഹ്​റക്ക്​ മീണ നിർദേശം നൽകി. ഒരു പൊലീസുകാരനെതിരെ നടപടിക്കും മറ്റു നാലുേപർക്കെതിരെ അന്വേഷണത്തിനും നിർദേശ മുണ്ട്​.

തപാൽ ബാലറ്റിൽ കൃത്രിമം നടത്തിയതിൽ ​േകരള പൊലീസ്​ അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്​ട്യാ കണ്ടെത്തി. അക്കാര്യങ്ങൾ ഡി.ജി.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്​. ഇതി​​​െൻറ വിശദാംശങ്ങളാണ് മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയ പരാതികളിലും അന്വേഷണം നടത്താൻ നിർദേശമുണ്ട്. തപാൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നൽകിയ സർക്കുലറിലെ നിർദേശം പാലിക്കുന്നതിൽ പൊലീസി​​​െൻറ ജില്ല നോഡൽ ഓഫിസർമാർക്ക് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും.

തപാൽ ബാലറ്റ് സംബന്ധിച്ച് വാട്​സ്​ആപിലൂടെ പരാമർശം നടത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്​ഷൻ 136ഡി, എഫ്, ജി എന്നിവ പ്രകാരവും കേരള ഗവൺമ​​െൻറ്​ സർവൻറ്​സ്​ കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാനും മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർ നിർദേശിച്ചിട്ടുണ്ട്​. തപാൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് പൊലീസുകാരായ അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തണം​.

ഡി.ജി.പിയുടെ നിർദേശാനുസരണം ഇൻറലിജൻസ്​ മേധാവി ടി.കെ. വിനോദ്​കുമാർ അന്വേഷണം നടത്തി ശനിയാഴ്​ചയാണ്​ ഡി.ജി.പിക്ക്​ റിപ്പോർട്ട്​ സമർപ്പിച്ചത്​. പൊലീസ് അസോസിയേഷ​​​െൻറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ക്രമക്കേട്​ സ്ഥിരീകരിച്ചുള്ള ഇൻറലിജൻസ്​ മേധാവിയുടെ റിപ്പോർ‌ട്ട് മൂന്ന​ു ദിവസത്തോളം കൈവശം ​െവച്ചശേഷം തിങ്കളാഴ്​ചയാണ്​ ഡി.ജി.പി മുഖ്യതെരഞ്ഞെടുപ്പ്​ ഓഫിസർക്ക് കൈമാറിയത്​. തപാൽ ബാലറ്റ്​ ശേഖരിക്കുന്നതിലും സമർപ്പിക്കുന്നതിലും ചട്ടലംഘനം നടന്നിട്ടുണ്ടെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും അക്കാര്യത്തിൽ തെരഞ്ഞെടുപ്പ്​ കമീഷന്​ ഉചിത നടപടി സ്വീകരിക്കാമെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു.

മാധ്യമവാർത്തകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ഇൻറലിജൻസ് എ.ഡി.ജി.പി നടത്തിയ അന്വേഷണത്തിലാണ്​ ക്രമക്കേട്​ കണ്ടെത്തിയതെന്നും വിശദ അന്വേഷണത്തിലൂടെ മാത്രമേ ക്രമക്കേട്​ പൂർണമായി വെളിവാകൂവെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടിയിരുന്നു. ചൊവ്വാഴ്​ച രാത്രിയോടെയാണ്​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ഡി.ജി.പിയുടെ റിപ്പോർട്ട്​ അംഗീകരിച്ച്​ നിർദേശം നൽകിയത്​. അതിനിടെ പൊലീസുകാർക്ക്​ നൽകിയ മുഴുവൻ തപാൽ ബാലറ്റുകളും റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്​ കോൺഗ്രസ്​ നേതൃത്വം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPolice departmentPostal vote
News Summary - Postal vote issue in Police-Kerala news
Next Story