Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതപാൽ ബാലറ്റ്​...

തപാൽ ബാലറ്റ്​ ക്രമക്കേട്​: പൊലീസുകാരുടെ മൊഴികളിലെ വൈരുധ്യത്തിൽ വലഞ്ഞ്​ ക്രൈംബ്രാഞ്ച്

text_fields
bookmark_border
Vote.
cancel

​തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക്രമക്കേട് നടന്നതായി സംശയിക്കുന്നെന്നും എന്നാൽ, ഇതിൽ പൊലീസ്​ അസ ോസിയേഷ​​െൻറ ഇടപെടൽ കണ്ടെത്താനായില്ലെന്നുമുള്ള നിലപാടിൽ​ ക്രൈംബ്രാഞ്ച്​. അന്വേഷണത്തിൽ ​വ്യക്​തമായ വിവരങ്ങ ളൊന്നും ലഭിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ്​ ​ൈ​ക്രം​ബ്രാഞ്ച്​ ​െഎ.ജി എസ്​. ശ്രീജിത്ത്​ സമർപ്പിച്ചത്​. ആരോപ ണവിധേയരായ പൊലീസുകാരുടെ മൊഴികളിലെ വൈരുധ്യവും കൃ​ത്യമായ വിവരങ്ങൾ ലഭിക്കാത്തതുമാണ്​ ക്രൈംബ്രാഞ്ചിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്​.

സ്വന്തം ബാലറ്റ് പേപ്പറുകൾ സാക്ഷ്യപ്പെടുത്തിയ ​െഗസറ്റഡ് ഓഫിസർ ആരാണെന്ന് അറിയില്ലെന്ന ചില പൊലീസുകാരുടെ മൊഴി ദുരൂഹമാണെന്ന വിലയിരുത്തലിലാണ്​ ക്രൈംബ്രാഞ്ച്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന വേണം. ബാലറ്റുകൾ അറ്റസ്​റ്റ്​ ചെയ്യാൻ മറ്റ് ചിലരെ ഏൽപിച്ചതായും ചിലരുടെ മൊഴിയിൽ പറയുന്നു. ഒരു വിലാസത്തിലേക്ക് കൂട്ടത്തോടെ ബാലറ്റ് വരുത്തിയതിനെകുറിച്ച വിശദീകരണവും തൃപ്തികരമല്ല. സംശയിക്കുന്ന പൊലീസുകാരുടെ പോസ്​റ്റൽ ബാലറ്റുകള്‍ സാക്ഷ്യപ്പെടുത്തിയ ​െഗസറ്റഡ് ഓഫിസർമാരുടെ വിവരങ്ങളും ബാലറ്റ് പേപ്പർ തിരികെ അയച്ച പോസ്​റ്റ്​ ഒാഫിസുകളെക്കുറിച്ച വിവരങ്ങളും ലഭിച്ചാലേ അന്വേഷണം പൂർത്തിയാക്കാനാകൂവെന്നാണ്​ െഎ.ജി ഡി.ജി.പിക്ക്​ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്​.

പോസ്​റ്റൽ ബാലറ്റിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ലെന്ന പരാതികളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണ്​. ക്രൈംബ്രാഞ്ച് റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിൽ ബാലറ്റി‍​െൻറ കൂടുതൽ രേഖകള്‍ പരിശോധിക്കാൻ അനുമതിതേടി ഡി.ജി.പി തെരഞ്ഞെടുപ്പ് ഓഫിസർക്ക് റിപ്പോർട്ട് നൽകി. തെരഞ്ഞെടുപ്പ്​ ഒാഫിസറുടെ നിലപാടി​​െൻറ അടിസ്​ഥാനത്തിലാകും ക്രൈംബ്രാഞ്ചി​​െൻറ തുടർനടപടി. മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ടിക്കാറാം മീണയുടെ നിർദേശാനുസരണമാണ്​ ക്രൈംബ്രാഞ്ച്​ അന്വേഷണം നടത്തുന്നത്​. അതേസമയം ബാലറ്റ്​ ക്രമക്കേടിൽ പൊലീസ്​ അ​സോസിയേഷൻ നേതാക്കളെ രക്ഷിക്കാൻ അണിയറനീക്കം നടക്കുന്നെന്ന ആരോപണം ശക്​തമായി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeCrime Newskerala newsmalayalam newsPostal vote
News Summary - Postal vote issue-Kerala news
Next Story