പണിമുടക്ക് ആറാംദിനത്തിലേക്ക്; തപാൽ പ്രേക്ഷാഭം കൂടുതൽ ശക്തമാക്കുന്നു
text_fieldsതിരുവനന്തപുരം: ഡൽഹിയിൽ നടന്ന ചർച്ചയിൽ പരാജയപ്പെട്ട സാഹചര്യത്തിൽ തപാൽ സമരം ശക്തമായി തുടരാൻ സംഘടനകളുടെ തീരുമാനം. ഇതോടെ അനിശ്ചിതകാല സമരം ആറാംദിവസത്തിലേക്ക് കടക്കുകയാണ്. ഞായറാഴ്ച അവധിയാണെങ്കിലും സമരത്തിെൻറ സ്വഭാവത്തിൽ മാറ്റമുണ്ടാകില്ല. അഞ്ച് ദിവസത്തെ സമരംമൂലം തപാൽ ഉരുപ്പടികൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ചയിലെ ചർച്ചയിൽ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ.
എന്നാൽ സമരം ഒത്തുതീർപ്പാക്കുന്നതിന് ക്രിയാത്മക നിർദേശങ്ങളൊന്നും കേന്ദ്രസർക്കാറിെൻറ ഭാഗത്തുനിന്ന് ഉയർന്നില്ലെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ ആരോപിച്ചു. നാഷനൽ ഫെഡറേഷൻ ഒാഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി.ഇ), ഫെഡറേഷൻ ഒാഫ് നാഷനൽ പോസ്റ്റൽ ഒാർഗനൈസേഷൻ (എഫ്.എൻ.പി.ഒ) എന്നിവയുടെ നേതൃത്വത്തിലാണ് ജീവനക്കാർ സമരംചെയ്യുന്നത്. ഇൗ സാഹചര്യത്തിൽ തിങ്കളാഴ്ച എല്ലാ ഡിവിഷനൽ കേന്ദ്രങ്ങളിലും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി, എ.െഎ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സമരസഹായ സമിതിക്കും രൂപംനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
