തപാൽസമരം നിർത്തിവെച്ചു
text_fieldsതിരുവനന്തപുരം: 10 ദിവസമായി തപാൽ-ആർ.എം.എസ് ജീവനക്കാർ ദേശീയതലത്തിൽ നടത്തിവന്ന അനിശ്ചിതകാല പണിമുടക്കം താൽക്കാലികമായി നിർത്തിെവച്ചു. ചീഫ് പി.എം.ജിയുടെ നിർേദശപ്രകാരം ഡയറക്ടർ ഓഫ് പോസ്റ്റൽ സർവിസസ് സയിദ് റഷീദുമായി സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചയെതുടർന്നാണ് സമരം താൽക്കാലികമായി നിർത്തിവെക്കാൻ എൻ.എഫ്.പി.ഇ-എഫ്.എൻ.പി.ഒ സംഘടനകൾ തീരുമാനിച്ചത്.
30 ദിവസത്തിനകം ജി.ഡി.എസ് വേതനപരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുമെന്ന് തപാൽവകുപ്പ് സെക്രട്ടറി എ.എൻ. നന്ദ സംഘടനകൾക്ക് രേഖാമൂലം ഉറപ്പ് നൽകി. എത്രയുംവേഗം ജോലിയിൽ തിരികെ പ്രവേശിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ തീർത്ത് സർവിസ് പുനരാരംഭിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നിശ്ചിതസമയത്തിനകം ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും എൻ.എഫ്.പി.ഇ-എഫ്.എൻ.പി.ഒ സംഘടനകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
