Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​റി​ട​ത്ത്​ അ​തി​വേ​ഗം പാ​ഴ്സ​ലു​ക​ൾ, പു​തി​യ പ​ദ്ധ​തി​യു​മാ​യി ത​പാ​ൽ വ​കു​പ്പ്​

text_fields
bookmark_border
ആ​റി​ട​ത്ത്​ അ​തി​വേ​ഗം പാ​ഴ്സ​ലു​ക​ൾ, പു​തി​യ പ​ദ്ധ​തി​യു​മാ​യി ത​പാ​ൽ വ​കു​പ്പ്​
cancel


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ്​ കോ​ർ​പ​റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​ഴ്​​സ​ലു​ക​ൾ എ​ത്തി​ക്കാ​നു​ള്ള അ​തി​വേ​ഗ പോ​സ്റ്റ​ൽ സേ​വ​ന​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച്​ ത​പാ​ൽ വ​കു​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കൊ​ച്ചി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ സേ​വ​ന​ല​ഭ്യ​ത. നി​ല​വി​ൽ സ്​​പീ​ഡ്​ പോ​സ്റ്റ്​ പാ​ഴ്​​സ​ലു​ക​ൾ​ക്ക്​ കേ​ര​ള​ത്തി​നു​ള്ളി​ൽ 24 മു​ത​ൽ 48 മ​ണി​ക്കൂ​ർ വ​രെ സ​മ​യ​പ​രി​ധി​യാ​ണ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇ​താ​ണ് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലെ​ത്തു​ന്ന​ത്. അ​ധി​ക ചാ​ർ​ജി​ല്ലാ​തെ​യാ​ണ് ഈ ​സേ​വ​നം. ‘അ​ഷ്വേ​ർ​ഡ് നെ​ക്സ്റ്റ് ഡേ ​ഡെ​ലി​വ​റി’(​എ.​എ​ൻ.​ഡി.​ഡി) എ​ന്നാ​ണ്​ പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ പേ​ര്. തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ റൂ​ട്ടി​ൽ പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ പാ​ഴ്​​സ​ൽ വാ​നു​ക​ളു​ടെ സൗ​ക​ര്യം ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ്​ പു​തി​യ ക്ര​മീ​ക​ര​ണം. ലോ​ക ത​പാ​ൽ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ത​മ്പാ​നൂ​ർ ചൈ​ത്രം ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ്​ പോ​സ്​​റ്റ്​ മാ​സ്റ്റ​ർ ജ​ന​റ​ൽ അ​മി​താ​ഭ്​ സി​ങ്​​ ആ​റ്​ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ​മാ​ർ​ക്കും ക​ത്ത​യ​ച്ച്​ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​തോ​ടൊ​പ്പം ര​ണ്ട്​ പോ​സ്​​റ്റ്​ കാ​ർ​ഡു​ക​ളും അ​മി​താ​ഭ്​ സി​ങ്​ പ്ര​കാ​ശ​നം ചെ​യ്തു. ഫ്ലൈ ​ദു​ബൈ വി​മാ​നം പ​റ​ത്തു​ന്ന​തി​നി​ടെ കു​ത്തേ​റ്റി​ട്ടും സാ​ഹ​സി​ക ഇ​ട​പെ​ട​ൽ ന​ട​ത്തി യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ക്യാ​പ്റ്റ​ൻ സ്മി​ത് ധീ​ര​ത അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ഇ​തി​ലൊ​ന്ന്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ദ​ര​മാ​ണ് ര​ണ്ടാ​മ​ത്തെ ക​വ​ർ.

സു​ക​ന്യ സ​മൃ​ദ്ധി യോ​ജ​ന​ക്ക് കീ​ഴി​ലു​ള്ള പാ​സ് ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തു. മേ​യ​ർ വി.​വി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്.​ ആ​ശാ​നാ​ഥ്, എം.​ആ​ർ. ഗോ​പ​ൻ, കേ​ര​ള സ​ർ​ക്കി​ൾ ഡ​യ​റ​ക്ട​ർ പോ​സ്റ്റ​ൽ സ​ർ​വി​സ​സ് എ​ൻ.​ആ​ർ. ഗി​രി, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത് ഡി​വി​ഷ​ൻ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​സ്റ്റ് ഓ​ഫി​സ്​ ഗോ​വാ​ഡ ന​വ്യ, ഡ​യ​റ​ക്ട​ർ ഓ​ഫ് അ​ക്കൗ​ണ്ട് പോ​സ്റ്റ​ൽ ഡി. ​വൈ​ഷ്ണ​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - High-Speed Parcels in Six Corporations: Postal Department Introduces New Scheme
Next Story