
ശബരിമല പ്രസാദ ബുക്കിങ്ങിന് പോസ്റ്റൽ വകുപ്പ് കാമ്പയിൻ
text_fieldsതൃശൂർ: ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് പരമാവധി ആവശ്യക്കാരിലെത്തിക്കാൻ പോസ്റ്റൽ വകുപ്പിെൻറ പ്രത്യേക കാമ്പയിൻ. പോസ്റ്റൽ വകുപ്പ് വഴി പ്രസാദ കിറ്റ് വീടുകളിൽ എത്തുമെന്ന സന്ദേശമറിയിച്ച നോട്ടീസുകളും ഇതിെൻറ ഭാഗമായി അച്ചടിച്ചിട്ടുണ്ട്.
മേഖല തിരിച്ചുള്ള പോസ്റ്റൽ വകുപ്പിെൻറ ആദ്യ കാമ്പയിൻ നവംബർ 27നാണ് നടന്നത്. മധ്യമേഖലയിൽ 1352 കിറ്റുകൾക്ക് ബുക്കിങ് സ്വീകരിച്ച് തൃശൂർ ഡിവിഷനാണ് ഒന്നാമതെത്തിയത്. 477 കിറ്റുകൾക്ക് ബുക്കിങ് സ്വീകരിച്ച് എറണാകുളം ഡിവിഷൻ രണ്ടാമതെത്തി. ഗൃഹസന്ദർശനത്തിന് നിർബന്ധിച്ചിട്ടില്ലെങ്കിലും കൂടുതൽ ആളുകളിലെത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു.
പോസ്റ്റ് ഓഫിസിൽനിന്ന് ഇ-പേമെൻറിലൂടെയാണ് കിറ്റിനായി ബുക്ക് ചെയ്യുന്നത്. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിൽ എത്തുക. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 450 രൂപയാണ്.