തപാൽ വകുപ്പ് പറയുന്നു; പ്രിയപ്പെട്ട ബാപ്പുജിക്ക് കത്തെഴുതാൻ...
text_fieldsവടകര: കത്തെഴുത്ത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തപാൽ വകുപ്പ് ദേശീയ തലത്തിൽ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.‘പ്രിയപ്പെട്ട ബാപ്പുജി (ഗാന്ധിജി) അങ്ങ് എനിക്ക് പ്രചോദനമാകുന്നു’ എന്നതാണ് വിഷയം. ഇൻലെൻഡ് ലെറ്ററിൽ 500 വാക്കിലും എ ഫോർ പേപ്പറിൽ 1000 വാക്കിലും കവിയാതെ എഴുതി തപാൽ ഓഫിസിൽനിന്ന് ലഭിക്കുന്ന അഞ്ച് രൂപയുടെ കവറിലാക്കി ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ കത്തെഴുതാവുന്നതാണ്.
ദേശീയതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 50,000, 25,000,10,000 രൂപ വീതവും സംസ്ഥാനതലത്തിൽ യഥാക്രമം 25,000, 10,000, 5000 രൂപ വീതവും കാഷ് അവാർഡ് നൽകും. 18 വയസ്സിന് താഴെയും മുകളിലുമുള്ളവരെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരം. മത്സരാർഥിയുടെ വയസ്സ് കത്തിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തണം. കത്തുകൾ ആഗസ്റ്റ് 15നകം തൊട്ടടുത്ത തപാൽ ഓഫിസിലെ പോസ്റ്റ്മാനെ നേരിൽ ഏൽപ്പിക്കുകയോ, അതത് ഹെഡ് പോസ്റ്റ് ഓഫിസിൽ ഇതിനായി സ്ഥാപിച്ച പ്രത്യേക തപാൽപെട്ടിയിൽ നിക്ഷേപിക്കുകയോ വേണം. കൂടുതൽ വിവരങ്ങൾക്ക് www.indiapost.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
