Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോസ്റ്റൽ ബാലറ്റ്...

പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: പൊലീസുകാരെ തിരിച്ചുവിളിച്ചു

text_fields
bookmark_border
പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: പൊലീസുകാരെ തിരിച്ചുവിളിച്ചു
cancel

തിരുവനന്തപുരം: പൊലീസിലെ തപാൽ വോട്ട്​ ക്രമക്കേടുമായി ബന്ധപ്പെട്ട്​ ആരോപണവിധേയരായ നാല് പൊലീസുകാരെ പഞ്ചാബ ിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന്​ തിരിച്ചുവിളിച്ചു. സംഭവത്തിൽ അ​േന്വഷണത്തിന്​ വിധേയരായ നാല്​ പൊലീസുകാ രെയാണ്​ എ.പി ബറ്റാലിയൻ എ.ഡി.ജി.പി തിരിച്ചുവിളിച്ചത്​. അന്വേഷണം നടത്തണമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ടിക് കാറാം മീണ നിർദേശം നൽകിയതിനെതുടർന്ന്​ ഇന്ത്യൻ റിസർവ്​ ബറ്റാലിയനിലെ ഹവിൽദാർമാരായ അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാ ർ, മണിക്കുട്ടൻ എന്നിവരോടാണ്​ എ.പി ബറ്റാലിയന്‍ എ.ഡി.ജി.പിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്​.

തപാൽ വോട്ടുകൾ കൂട്ടത്തോടെ ശേഖരിച്ചെന്നാണ്​ വട്ടപ്പാറ സ്വദേശിയായ പൊലീസുകാരൻ മണിക്കുട്ടനെതിരെയുള്ള ആരോപണം. ​നേരത്തേ ഒരു സ്വകാര്യ ചാനലിനോട്​ മണിക്കുട്ടൻ ഇക്കാര്യം സ്​ഥിരീകരിക്കുകയും ചെയ്​തിരുന്നു. തപാൽ ബാലറ്റ്​ ക്രമക്കേടുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ റിസർവ്​ ബറ്റാലിയനിലെ ഒരു കോൺസ്​റ്റബിളിനെതിരെ നടപടിയും നാല്​ പേർക്കെതിരെ അന്വേഷണവുമാണ്​ ഇൻറലിജൻസ്​ എ.ഡി.ജി.പി ടി.കെ. വിനോദ്​കുമാറി​​െൻറ പ്രാഥമിക അന്വേഷണ റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിൽ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ നിർദേശിച്ചിരുന്നത്​.

ഇതി​​െൻറ അടിസ്​ഥാനത്തിൽ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയുടെ നിർദേശാനുസരണം ക്രൈംബ്രാഞ്ച്​ അന്വേഷണം തുടരുകയാണ്​. എന്നാൽ, ഇതര സംസ്​ഥാനങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മൊഴി രേഖപ്പെടുത്താനായില്ലെന്നും കൂടുതൽ സമയം ആവശ്യമാണെന്നുമുള്ള ഇടക്കാല റിപ്പോർട്ടാണ്​ കഴിഞ്ഞദിവസം ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർക്ക്​ നൽകിയത്​.

പൊലീസുകാർക്ക്​ അനുവദിച്ച തപാൽവോട്ട്​ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല സമർപ്പിച്ച ഹരജി തിങ്കളാഴ്​ച ഹൈകോടതി പരിഗണിക്കുന്നുണ്ട്​. അന്ന്​ റിപ്പോർട്ട്​ നൽകാൻ ​ സർക്കാറിനോടും തെരഞ്ഞെടുപ്പ്​ കമീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്​. ആ സാഹചര്യത്തിൽ എന്ത്​ നടപടി കൈക്കൊണ്ടെന്ന്​ സർക്കാറിന്​ കോടതിയെ അറിയിക്കേണ്ടിയും വരും. ആരോപണവിധേയരായ പൊലീസുകാരുടെ മൊഴിപോലും രേഖപ്പെടുത്താത്ത ക്രൈംബ്രാഞ്ച്​ നടപടിക്കെതിരെ വിമർശനവുമുണ്ടായി.

മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കാണിച്ചുമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ചി​​െൻറ കൂടി ആവശ്യം പരിഗണിച്ചാണ്​ പഞ്ചാബിൽ തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല്​ പൊലീസുകാരെയും തിരിച്ചുവിളിച്ചിട്ടുള്ളത്​. എല്ലാ പോസ്​റ്റൽ ബാലറ്റുകളും പിന്‍വലിച്ച് വീണ്ടും പോസ്​റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയിൽ ഇതുവരെ തങ്ങൾക്ക്​ ലഭിച്ച വിവരങ്ങൾ തിങ്കളാഴ്​ചമുതൽ തെരഞ്ഞെടുപ്പ്​ ഒാഫിസർ ഹൈകോടതിയിൽ സമർപ്പിക്കുമെന്നും അറിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPolice officerDIGPostal Ballot
News Summary - Postal Ballot: DIG called Four Police Officer-Kerala News
Next Story