Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോസ്​റ്റൽ ബാലറ്റ്​...

പോസ്​റ്റൽ ബാലറ്റ്​ ക്രമക്കേട്​: രേഖകൾ കൈമാറാൻ മൂന്നാഴ്​ചകൂടി സമയം

text_fields
bookmark_border
പോസ്​റ്റൽ ബാലറ്റ്​ ക്രമക്കേട്​: രേഖകൾ കൈമാറാൻ മൂന്നാഴ്​ചകൂടി സമയം
cancel

കൊച്ചി: പൊലീസുകാരുടെ പോസ്​റ്റൽ ബാലറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് രേഖകൾ കൈമാറാൻ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷന്​ ഹൈകോടതി മൂന്നാഴ്​ച സമയം അനുവദിച്ചു. ട്രഷറികളിൽ സൂക്ഷിച്ചിട്ടുള്ള പോസ്​റ്റൽ വോട്ടുകളിൽനിന്ന്​ പൊലീസുകാർ ചെയ്​ത വോട്ടുകൾ മാത്രം തരംതിരിച്ച് നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കമീഷ​​െൻറ ആവശ്യം അനുവദിച്ചാണ്​ ചീഫ്​ ജസ്​റ്റിസ്​ ഋഷികേശ്​ റോയ്​, ജസ്​റ്റിസ്​ എ.കെ. ജയശങ്കർ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​​െൻറ അനുമതി. പോസ്​റ്റൽ ബാലറ്റ് ക്രമക്കേട്​ സംബന്ധിച്ച്​ സ്വതന്ത്ര കമീഷൻ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

പൊലീസുകാരുടെ പോസ്​റ്റൽ ബാലറ്റ് അസോസിയേഷൻ നേതാക്കൾ കൈവശപ്പെടുത്തി വോട്ട്​ രേഖപ്പെടുത്തിയെന്നാണ് ഹരജിയിലെ ആരോപണം. അതേസമയം, പോസ്​റ്റൽ വോട്ട്​ രേഖപ്പെടുത്തിയത്​ താനാണെന്ന് വോട്ടർ നൽകുന്ന സത്യവാങ്മൂലം (ഫോറം 13 എ) രഹസ്യസ്വഭാവമുള്ളതിനാൽ ഹൈകോടതിയുടെ അനുമതിയോടെ മാത്ര​െമ അന്വേഷണ ഉദ്യോഗസ്ഥന്​ വിട്ടുനൽകാനാകൂവെന്ന്​ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർ ടിക്കാറാം മീണ അനുബന്ധ വിശദീകരണപത്രിക നൽകി. ഫോറം 13 എ ഒഴികെയുള്ളവ അന്വേഷണസംഘത്തിന് നൽകാന​ും ക്രമക്കേട്​ സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാനും ജില്ല തെരഞ്ഞെടുപ്പ് ഒാഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വിശദീകരണപത്രികയിൽ പറയുന്നു.

ഫോറം 13 എ അന്വേഷണസംഘത്തിന് ലഭ്യമാക്കാൻ കോടതി നിർദേശിക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതൊഴികെയുള്ള രേഖകൾ ലഭ്യമാക്കാനാവുമെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരിക്കെ നിലവിലെ അന്വേഷണം തുടര​ട്ടെയെന്ന്​ കോടതി വ്യക്തമാക്കി. ഹരജി വീണ്ടും മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsPostal Ballot Case
News Summary - Postal Ballot Case in High Court -Kerala News
Next Story