Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right5906 അധ്യാപകരെ...

5906 അധ്യാപകരെ നിയമിക്കാൻ ശിപാർശ; സ്കൂളുകളിൽ ആകെ 6005 പുതിയ തസ്തികകൾ

text_fields
bookmark_border
School Teachers Post
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ 2313 സ്കൂളുകളിലായി 6005 അധിക തസ്തിക സൃഷ്ടിക്കാൻ വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് ശിപാർശ സമർപ്പിച്ചു. ഇതിൽ അധ്യാപക തസ്തിക 5906, അനധ്യാപക തസ്തിക 99 എന്നിങ്ങനെയാണ്. 2022 -23 വർഷത്തെ തസ്തിക നിർണയ നടപടികൾ പൂർത്തിയാക്കിയാണ് ശിപാർശ സമർപ്പിച്ചത്.

1106 സർക്കാർ സ്കൂളുകളിലായി 3080, 1207 എയ്ഡഡ് സ്കൂളുകളിലായി 2925 തസ്തികകളാണ് അധികമായി സൃഷ്ടിക്കേണ്ടത്. കുട്ടികൾ വർധിച്ചെന്ന് പരിശോധനയിൽ ഉറപ്പാക്കിയ സ്കൂളുകളിലാണ് അധിക തസ്തിക സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിക്കേണ്ട ജില്ല മലപ്പുറമാണ്. ഇവിടെ സർക്കാർ മേഖലയിൽ 694, എയ്ഡഡിൽ 889 തസ്തികകളാണ് വേണ്ടത്. കുറവ് തസ്തിക സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ് -62 എണ്ണം.

ഹൈസ്കൂൾ വിഭാഗത്തിൽ (എച്ച്.എസ്.ടി) സർക്കാർ സ്കൂളുകളിൽ 740, എയ്ഡഡിൽ 568 തസ്തികകൾ സൃഷ്ടിക്കാനാണ് ശിപാർശ. യു.പി വിഭാഗത്തിൽ (യു.പി.എസ്.ടി) സർക്കാർ സ്കൂളുകളിൽ 730, എയ്ഡഡ് സ്കൂളുകളിൽ 737 തസ്തികയും എൽ.പിയിൽ (എൽ.പി.എസ്.ടി) സർക്കാർ സ്കൂളുകളിൽ 1086, എയ്ഡഡിൽ 978 തസ്തികകൾക്കുമാണ് ശിപാർശ.

എൽ.പി, യു.പിയിൽ മറ്റ് അധ്യാപക, അനധ്യാപക നിയമനങ്ങൾക്കായി സർക്കാർ സ്കൂളുകളിൽ 463, എയ്ഡഡിൽ 604 തസ്തിക സൃഷ്ടിക്കാനും ശിപാർശയുണ്ട്. അതേസമയം, 2019 -20 വർഷം വരെ അനുവദിക്കുകയും തുടർന്നുവന്നിരുന്നതുമായ 4563 തസ്തികകൾ കുട്ടികൾ കുറഞ്ഞതോടെ 2022 -23 വർഷത്തെ തസ്തിക നിർണയത്തിലൂടെ ഇല്ലാതായി. ഇതിൽ 1638 എണ്ണം സർക്കാർ സ്കൂളുകളിലും 2925 എണ്ണം എയ്ഡഡിലുമാണ്. ധനവകുപ്പിന്‍റെ അംഗീകാരം ലഭിക്കുന്ന മുറക്ക് നിയമന നടപടികൾ ഊർജിതമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

സ്കൂളുകളിൽ 2019 -20 അധ്യയന വർഷത്തിലാണ് അവസാനം തസ്തിക നിർണയം നടന്നത്. കോവിഡ് വ്യാപനത്തിൽ സ്കൂളുകൾ അടച്ചതോടെ 2020-21, 2021-22 വർഷങ്ങളിലും 2019 -20 വർഷത്തെ തസ്തിക നിർണയം തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. സ്കൂളുകൾ തുറന്നതോടെയാണ് ഈ അധ്യയന വർഷം തസ്തിക നിർണയം പൂർത്തിയാക്കിയതും അധിക തസ്തികക്കുള്ള ശിപാർശ സമർപ്പിച്ചതും.

ത​സ്തി​ക​ക​ൾ

  • എ​ച്ച്.​എ​സ്.​ടി - സ​ർ​ക്കാ​ർ -740, എ​യ്​​ഡ​ഡ് -568
  • യു.​പി.​എ​സ്.​ടി - സ​ർ​ക്കാ​ർ - 730, എ​യ്​​ഡ​ഡ് - 737
  • എ​ൽ.​പി.​എ​സ്.​ടി - സ​ർ​ക്കാ​ർ -1086, എ​യ്​​ഡ​ഡ്- 978
  • എ​ൽ.​പി, യു.​പി സ്കൂ​ളു​ക​ളി​ലെ മ​റ്റു ത​സ്തി​ക​ക​ൾ- സ​ർ​ക്കാ​ർ - 463, എ​യ്​​ഡ​ഡ്- 604
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V sivankutty
News Summary - post determination for the academic year 2022-23 completed
Next Story