Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാചകനെ അപകീർത്തിപ്പെടുത്തി പോസ്റ്റ്: പരാതിയുമായി മഹല്ല് കമ്മിറ്റി
text_fieldsbookmark_border
Listen to this Article
മാള: പ്രവാചകൻ മുഹമ്മദിനെ ഫേസ്ബുക്ക് പോസ്റ്റിൽ അപകീർത്തിപ്പെടുത്തിയതിനെതിരെ പരാതി. കൊച്ചുകടവ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയാണ് കുഴൂർ സ്വദേശി ഐനിക്കൽ പൗലോസിനെതിരെ മാള പൊലീസിൽ പരാതി നൽകിയത്. ഫേസ്ബുക്കിലൂടെ നിരന്തരം അശ്ലീലപ്രയോഗങ്ങൾ നടത്തി ഇസ്ലാംമത വിശ്വാസികളെ വ്രണപ്പെടുത്തിയെന്നാണ് പരാതി.
കുഴൂർ കൊച്ചുകടവ് പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനാണ് ശ്രമം. മതസൗഹാർദത്തിന് മങ്ങലേൽപ്പിക്കുന്ന പോസ്റ്റുകളാണ് ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതെന്ന് പരാതിയിൽ ഉന്നയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

