കോഴിക്കോട്: നിരീക്ഷണത്തിലിരിക്കെ മരിച്ച പറമ്പിൽ ബസാർ സ്വദേശി മുഹമ്മദലിയുടെ (48)കോവിഡ് പരിശോധനാ ഫലം നെഗറ്റിവ്. കോവിഡ് ബാധിച്ച് മരിച്ച കരിക്കാംകുളം കൊളക്കാട്ടു വയൽ റുഖിയയുടെ മകളുടെ ഭർത്താവായിരുന്നു മുഹമ്മദലി. റുഖിയക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മുഹമ്മദലി നിരീക്ഷണത്തിൽ പോയത്.
കാരന്തൂർ പാറക്കടവ് പാലത്തിനു സമീപം വാടകവീട്ടിൽ കഴിയുകയായിരുന്നു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം നെഗറ്റിവാണെന്ന് തെളിഞ്ഞത്. വൈകീട്ട് അഞ്ചരയോടു കൂടി പറമ്പിൽ കടവ് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.