ആർ.എസ്.എസിന് എതിരായ പോസ്റ്റ്: വി.എസ്. സുനിൽകുമാറിന് ജാമ്യം
text_fieldsജാമ്യമെടുക്കാനായി മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയപ്പോൾ
കണ്ണൂർ: ഗാന്ധിവധത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന ഫേസ്ബുക് പരാമർശത്തിൽ മുന്‍ മന്ത്രി വി.എസ്. സുനിൽകുമാറിന് ജാമ്യം. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹം ജാമ്യമെടുത്തത്. നാഥുറാം വിനായക് ഗോദ്സെയെ ‘ആർ.എസ്.എസ് കാപാലികൻ’ എന്ന് വിശേഷിപ്പിച്ച് 2021 ജനുവരി 29ന് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെതിരെ ആർ.എസ്.എസ് കേരള പ്രാന്തസംഘ ചാലക് കെ.കെ. ബൽറാം നൽകിയ പരാതിയിലാണ് കേസെടുത്തത്.
തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും ഗാന്ധിജി വാഹനാപകടത്തില്‍ മരിച്ചതല്ലെന്നും വി.എസ്. സുനില്‍കുമാര്‍ കോടതിവളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗാന്ധിവധത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

