Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തിക ബാധ്യത...

സാമ്പത്തിക ബാധ്യത തീർക്കാൻ വസ്തുവിൽപന; കത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന്​ ദേവസ്വം ബോർഡ്

text_fields
bookmark_border
സാമ്പത്തിക ബാധ്യത തീർക്കാൻ വസ്തുവിൽപന; കത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന്​ ദേവസ്വം ബോർഡ്
cancel

കൊ​ച്ചി: സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കാ​ൻ വ​സ്തു​വ​ക​ക​ൾ വി​ൽ​ക്കാ​ൻ അ​നു​മ​തി തേ​ടു​ന്ന തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ന്‍റെ ക​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും​ കോ​ട​തി ഉ​ത്ത​ര​വി​ല്ലാ​തെ തീ​രു​മാ​ന​മെ​ടു​ക്കി​ല്ലെ​ന്നും കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​കോ​ട​തി​യി​ൽ. വ​സ്തു​വ​ക​ക​ൾ വി​ൽ​ക്കാ​ൻ അ​നു​മ​തി തേ​ടി ആ​ഗ​സ്റ്റ് ഏ​ഴി​ന്​ തി​രു​വ​മ്പാ​ടി ദേ​വ​സ്വം, കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് ന​ൽ​കി​യ ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം. അ​നു​മ​തി ന​ൽ​കു​ന്ന​തി​നെ​തി​രെ ഹി​ന്ദു സേ​വാ​കേ​ന്ദ്രം ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. മു​മ്പ്​ കേ​സ്​ പ​രി​ഗ​ണി​ക്ക​വെ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട്​ കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വി​ശ​ദീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ ജ​സ്റ്റി​സ് അ​നി​ൽ കെ.​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് ജി. ​ഗി​രീ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ദേ​വ​സ്വം ബെ​ഞ്ച് ഹ​ര​ജി ഏ​ഴി​ന് പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. സം​സ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പ് സീ​നി​യ​ർ ഡെ​പ്യൂ​ട്ടി ‍‍ഡ​യ​റ​ക്ട​റെ ക​ക്ഷി ചേ​ർ​ക്കാ​നു​ള്ള അ​പേ​ക്ഷ ന​ൽ​കാ​ൻ ഹ​ര​ജി​ക്കാ​രും സാ​വ​കാ​ശം തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devaswom boardCochin Devaswam Boardfinancial obligations
News Summary - Possession of property to settle financial obligations; The Devaswom Board said that no decision has been taken in the letter
Next Story