Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലപാടുകളിൽ കണിശതയുള്ള...

നിലപാടുകളിൽ കണിശതയുള്ള ഭരണസാരഥിയെ കാത്ത്​ ‘നോർത്ത്​ ബ്ലോക്ക്’

text_fields
bookmark_border
നിലപാടുകളിൽ കണിശതയുള്ള ഭരണസാരഥിയെ കാത്ത്​ ‘നോർത്ത്​ ബ്ലോക്ക്’
cancel

തി​രു​വ​ന​ന്ത​പു​രം: നി​ല​പാ​ടു​ക​ളു​ടെ ക​ണി​ശ​ത​യി​ൽ ത​യ്പി​ച്ചൊ​രു ഖ​ദ​ർ വേ​ഷ​വും ആ​ശ​യ​വ്യ​ക്​​ത​ത​യി​ൽ പു​തു​ത​ല​മു​റ പോ​ലും സ്വ​പ്നം കാ​ണു​ന്ന കേ​ര​ള​ത്തെ​യും മു​ന്നി​ൽ ക​ണ്ട്​ വി.​ഡി. സ​തീ​ശ​നെ​ന്ന ഭ​ര​ണാ​ധി​കാ​രി കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ലേ​ക്ക്​ ന​ട​ന്നു​ ക​യ​റു​ക​യാ​ണ്. സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ നോ​ർ​ത്ത്​ ബ്ലോ​ക്കി​ലെ മൂ​ന്നാം നി​ല​യി​ലെ അ​ധി​കാ​ര ക​സേ​ര​യി​ലേ​ക്ക്​ പു​തു​വ​ഴി വെ​ട്ടി​യാ​ണ്​ വ​ട​ശ്ശേ​രി ദാ​മോ​ദ​ര​ൻ മ​ക​ൻ സ​തീ​ശ​ൻ ഒ​ന്നാം ന​മ്പ​ർ കാ​റി​ൽ വ​ന്നി​റ​ങ്ങാ​ൻ പോ​കു​ന്ന​ത്.

മു​ൻ​ഗാ​മി​ക​ളാ​യ 12 മു​ഖ്യ​മ​ന്ത്രി​മാ​രൊ​ന്നും പ​റ​ഞ്ഞു​വെ​ക്കാ​ത്ത വി​ധം ത​ന്‍റെ മ​ന​സ്സി​ലു​ള്ള ഭാ​വി കേ​ര​ളം എ​ങ്ങ​നെ​യെ​ന്ന്​ പൊ​തു​ജ​ന സ​മ​ക്ഷം സ​മ​ർ​പ്പി​ച്ചു​ള്ള ജ​ന​വി​ധി നേ​ടി​യാ​ണ്​ സ​തീ​ശ​ൻ കേ​ര​ള​ത്തി​ന്‍റെ ഭ​ര​ണ​സാ​ര​ഥ്യ​മേ​ൽ​ക്കു​ന്ന​ത്. ഇ​തു​വ​രെ കേ​ര​ളം ന​ട​ക്കാ​ത്ത​തും പ​രി​ച​യി​ക്കാ​ത്ത​തു​മാ​യ ഭ​ര​ണ​വ​ഴി​ക​ൾ ആ ​ക​സേ​ര​യി​ൽ​നി​ന്ന്​ ഈ ​നാ​ട്​ പ്ര​തീ​ക്ഷി​ക്കു​ന്നു. വേ​ഷ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും സം​സാ​ര​ത്തി​ലും വെ​ടി​പ്പും വ്യ​ക്​​ത​ത​യും കൃ​ത്യ​ത​യും കാ​ത്ത അ​ഞ്ചു​വ​ർ​ഷ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തി​ന്​ പി​ന്നാ​ലെ വ​ന്നെ​ത്തു​ന്ന ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ലും ആ ​പു​തു​വ​ഴി കേ​ര​ളം കാ​ത്തി​രി​ക്കു​ന്നു.

ഗൃ​ഹ​പാ​ഠം ചെ​യ്​​തെ​ത്തു​ന്ന നി​യ​മ​സ​ഭ സാ​മാ​ജി​ക​നി​ൽ​നി​ന്ന്​ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഭ​ര​ണാ​ധി​കാ​രി​യി​ലേ​ക്ക്​ സ​തീ​ശ​ൻ എ​ങ്ങ​നെ മാ​റു​മെ​ന്ന​ത്​ വ​രും​കാ​ലം തെ​ളി​യി​ക്കും. ഭ​ര​ണം സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക്​ പോ​ലും അ​നു​ഭ​വേ​ദ്യ​മാ​കു​ന്ന ‘ഗു​ഡ്​ ഗ​വേ​ണ​ൻ​സ്​’ (സ​ദ്​​ഭ​ര​ണം) പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​യി കാ​ണു​ന്ന ഭ​ര​ണാ​ധി​കാ​രി​ക്കും അ​വ​ശ്യം​ വേ​ണ്ട​ത് ഗൃ​ഹ​പാ​ഠം ത​ന്നെ.

എം.​എ​ൽ.​എ പ​ദ​വി​ക്കും പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തി​നു​മ​പ്പു​റം മ​ന്ത്രി​പ​ദ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​ര ക​സേ​ര​ക​ളൊ​ന്നും വ​ന്നു​ചേ​രാ​ത്ത സ​തീ​ശ​നെ കാ​ത്തി​രി​ക്കു​ന്ന​ത്​ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ധി​കാ​ര ക​സേ​ര​യാ​ണ്.

മൂ​ന്ന​ര കോ​ടി​യി​ലേ​റെ വ​രു​ന്ന മ​ല​യാ​ളി​യു​ടെ ജീ​വി​ത നി​ല​വാ​ര​വും ക്ഷേ​മ​വും ഉ​യ​ർ​ത്തു​ക​യെ​ന്ന പ​ര​മ​പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വ​ത്ത​മാ​ണ്​ ആ ​ക​സേ​ര​ക്കു​ള്ള​ത്. ചു​വ​പ്പു​നാ​ട​ക്കു​രു​ക്ക​ഴി​ച്ച്​ ഫ​യ​ലു​ക​ളി​ൽ ജീ​വി​തം കാ​ണു​ന്ന മു​ഖ്യ​മ​ന്ത്രി​യെ കേ​ര​ളം കി​നാ​വ്​ കാ​ണു​ക​യാ​ണ്. വ​രും​ത​ല​മു​റ​ക്കും ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന നാ​ടാ​യി കേ​ര​ള​ത്തെ പ​രി​വ​ർ​ത്തി​പ്പി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും അ​തി​നാ​യി പാ​ർ​ട്ടി​യും മു​ന്ന​ണി​യും ഒ​രു​ക്കി​യ ക​ർ​മ​പ​ദ്ധ​തി​ക​ളും സെ​ക്ര​ട്ട​റി​യേ​റ്റി​ൽ​നി​ന്ന്​ ഉ​ത്ത​ര​വു​ക​ളും ന​ട​പ​ടി​ക​ളു​മാ​യി പു​റ​ത്തി​റ​ങ്ങേ​ണ്ട​തു​ണ്ട്. ന്യാ​യ​മാ​യ വേ​ത​ന വ​ർ​ധ​ന​ക്കാ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ന്​ മു​ന്നി​ൽ ക​നി​വ്​ കാ​ത്തു​കി​ട​ന്ന്​ ഒ​ടു​വി​ൽ നി​റ​ക​ണ്ണു​ളോ​ടെ മ​ട​ങ്ങു​മ്പോ​ൾ ആ​ശാ​വ​ർ​ക്ക​ർ​മാ​രെ ചേ​ർ​ത്തു​പി​ടി​ച്ച്​ അ​വ​ർ​ക്ക്​ സ​തീ​ശ​ൻ ന​ൽ​കി​യ വാ​ക്കി​ലു​ണ്ട് ഈ ​നാ​ടി​ന്‍റെ ഭാ​വി ഭ​ര​ണാ​ധി​കാ​രി​യു​ടെ മു​ൻ​ഗ​ണ​ന​ക​ൾ.

പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ​രി​ഗ​ണ​ന തു​ലാ​സി​ൽ ആ ​പ​ദ​വി ഒ​രു​വേ​ള അ​ക​ന്നു​പോ​കു​മെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ പു​റ​ത്തു​വ​ന്ന ജ​ന​വി​കാ​ര​ത്തി​ലു​ണ്ട്​ വി.​ഡി. സ​തീ​ശ​നെ​ന്ന മു​ഖ്യ​മ​ന്ത്രി​യി​ൽ കേ​ര​ളം അ​ർ​പ്പി​ക്കു​ന്ന പ്ര​തീ​ക്ഷ​യു​ടെ ഭാ​രം. സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ലും ക്ലി​ഫ്​ ഹൗ​സി​ലും ആ ​പ്ര​തീ​ക്ഷാ നി​ർ​ഭ​ര​ത​യു​ടെ ക​ർ​മ​ദി​ന​ങ്ങ​ളാ​ണ്​ സ​തീ​ശ​നെ കാ​ത്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdministrationPositionsKerala News
News Summary - 'North Block' awaits a strong-willed leader
Next Story