Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: മദ്​റസ അധ്യാപകൻ അറസ്​റ്റില്‍

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനം: മദ്​റസ അധ്യാപകൻ അറസ്​റ്റില്‍
cancel
camera_alt?????????????? ????????????? ???????????? ????? ?????? ????????????????????????????

തിരൂര്‍: വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്​റസ അധ്യാപകൻ അറസ്​റ്റില്‍. പോത്തന്നൂര ്‍ സ്വദേശിയായ കല്ലുമൊട്ടക്കല്‍ വീട്ടില്‍ അലിയെയാണ് (30) തിരൂര്‍ പൊലീസ് പോക്‌സോ ചുമത്തി അറസ്​റ്റ് ചെയ്തത്. തിങ്ക ളാഴ്ച കട്ടച്ചിറ കൊട്ടാരം പള്ളിക്ക് സമീപത്താണ് പ്രതിയെ തിരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പത്മരാജനും സംഘവു ം പിടികൂടിയത്.

2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് 16 വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായി വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം ലൈംഗികാതിക്രമം എതിര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ഹാംഗര്‍ കൊണ്ട് പുറത്ത് അടിക്കുകയും ആക്രമിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. പ്രതിക്കെതിരെ പോക്‌സോ ആക്ട് പ്രകാരവും പ്രകൃതിവിരുദ്ധ പീഡനം, ജെ.ജെ ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ചൊവ്വാഴ്ച സംഭവസ്ഥലത്ത് പ്രതിയെയുംകൊണ്ട് തെളിവെടുപ്പ് നടത്തി.

പ്രകൃതിവിരുദ്ധ പീഡനം: ദർസ് അധ്യാപകൻ അറസ്​റ്റിൽ
തിരൂരങ്ങാടി: പ്രകൃതിവിരുദ്ധ പീഡന കേസിൽ ദർസ് അധ്യാപകനെ പോക്​സോ നിയമപ്രകാരം പൊലീസ് അറസ്​റ്റ്​ ചെയ്തു. കക്കോവ് വാഴയൂർ സ്വദേശി ഇരുപ്പൻകണ്ടത്തിൽ അബൂബക്കറിനെയാണ്​ (35) തിരൂരങ്ങാടി പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഇയാൾ എ.ആർ നഗർ പഞ്ചായത്തിലെ പള്ളിയിൽ ജോലി ചെയ്​തുവരികയായിരുന്നു. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsposco casemalayalam newsTirur News
News Summary - posco case- kerala news
Next Story