Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിവെള്ള പദ്ധതിക്ക്...

കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ നിർമിച്ച കുഴി മൂടിയില്ല; മലപ്പുറത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

text_fields
bookmark_border
കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ നിർമിച്ച കുഴി മൂടിയില്ല; മലപ്പുറത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
cancel

മലപ്പുറം: മലപ്പുറത്ത് കുടിവെള്ള പദ്ധതിക്കായി നിർമിച്ച കുഴിയിൽ വീണ് ചുമട്ടുതൊഴിലാളി മരിച്ചു. കുന്നത്തേരി മുസ്തഫ(60)യാണ് മകനോടൊത്ത് ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ടത്. ചെമ്മാട് ടൗണിലെ സി.ഐ.ടി.യു യൂണിയന്‍ ചുമട്ടുതൊഴിലാളിയായിരുന്നു മുസ്തഫ. ബുധനാഴ്ച രാത്രി 11ഓടെയാണ് അപകടമുണ്ടായത്. ചെമ്മാട്-കക്കാട് റോഡിൽ ചന്തപ്പടി ഭാഗത്ത് വെച്ചായിരുന്നു അപകടം. കുഴിയിൽ തെന്നി ബൈക്ക് നിയന്ത്രണം വിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കുടിവെള്ള പദ്ധതിക്കായി പൈപ്പിടാന്‍ എടുത്ത കുഴി മൂടിയിരുന്നില്ല. ഇത് അപകടത്തിന് വഴിവെച്ചുവെന്ന് നാട്ടുകാർ പറയുന്നു. നാളുകളായി റോഡ് പൂർവ്വസ്ഥിതിയിലാകാതെ കിടക്കുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ ഈ അനാസ്ഥയിൽ ഒരു മരണം സംഭവിച്ചതോടെ നാട്ടുകാർ രോഷത്തിലാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewsCITU WorkerchemmadObituaryMalappuram
News Summary - A porter dies tragically in a bike accident in Malappuram
Next Story