Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅശ്ലീല യൂ ട്യൂബർ വിജയ്...

അശ്ലീല യൂ ട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ജാമ്യം

text_fields
bookmark_border
അശ്ലീല യൂ ട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ജാമ്യം
cancel

കൊച്ചി: അശ്ലീല യൂ ട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസിൽ മൂന്ന് പേർക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ശ്രലക്ഷ്മി അറക്കൽ, ദിയ സന എന്നിവർക്കാണ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി സഹകരിക്കണമെന്ന് ഇവർക്ക് കോടതി നിർദേശം നൽകി. ഇവരെ അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന് അന്വേഷണ സംഘത്തോടും കോടതി നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്.

ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിജയ് പി. നായർ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. തന്‍റെ മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിജയ് പി. നായരുടെ വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞിരുന്നു.

Show Full Article
TAGS:Bhagyalakshmi Porn YouTuber Vijay P. Nair 
Next Story