പോപ്പി അംബ്രല്ല സ്ഥാപകൻ ടി.വി. സ്കറിയ നിര്യാതനായി
text_fieldsആലപ്പുഴ: പോപ്പി അംബ്രല്ല സ്ഥാപകനും പോപ്പി ഗ്രൂപ് സ്ഥാപനങ്ങളുടെ ചെയർമാനുമായ ആലപ്പുഴ തയ്യിൽവീട്ടിൽ ടി.വി. സ്കറിയ (സെൻറ് ജോർജ് ബേബി -81) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.
25 വർഷത്തിലധികയായി കേരളത്തിെൻറ വ്യവസായരംഗത്ത് നിറഞ്ഞുനിൽക്കുന്ന കുടയായി 'പോപ്പി'യെ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചു. 14ാം വയസ്സിൽ പിതാവിനോടൊപ്പം സെൻറ് ജോർജ് കുട കമ്പനിയിൽ പ്രവർത്തനം തുടങ്ങിയതിനാൽ സെൻറ് ജോർജ് ബേബിയെന്നാണ് അറിയപ്പെട്ടിരുന്നത്. 1995ൽ പോപ്പി അംബ്രല്ല മാർട്ട് സ്ഥാപിച്ച് കുടവിപണിയിൽ മാതൃകപരമായ മാറ്റങ്ങൾക്കും ആധുനികവത്കരണത്തിനും പരിഷ്കാരങ്ങൾക്കും തുടക്കമിട്ടു. 1979 മുതൽ ഇന്ത്യൻ സ്റ്റാൻഡേഡ് ഇൻസ്റ്റിറ്റ്യൂഷെൻറ (ഐ.എസ്.ഐ) കുട ഗുണനിലവാര നിയന്ത്രണ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു.
അതേവർഷം കമ്മിറ്റിയുടെ ചെയർമാനുമായി. ഓൾ ഇന്ത്യ അംബ്രല്ല ഫെഡറേഷൻ പ്രസിഡൻറ് സ്ഥാനവും വഹിച്ചു. കുടരംഗത്തെ പ്രവർത്തനമികവും നേതൃപാടവവും പരിഗണിച്ച് ഒട്ടേറെ പുരസ്കാരങ്ങൾക്കും അർഹനായി. 1998ലെ ദീപിക ബിസിനസ്മാൻ ഓഫ് ദ ഇയർ (കേരള), രാജീവ്ഗാന്ധി ക്വാളിറ്റി പുരസ്കാരം, അക്ഷയ പുരസ്കാരം, എ.കെ.സി.സി ശതാബ്ദി പുരസ്കാരം എന്നിവയും നേടി.
ഭാര്യ: പാലാ പടിഞ്ഞാറേക്കര കുടുംബാംഗം തങ്കമ്മ ബേബി. മക്കൾ: ഡെയ്സി ജേക്കബ്, ലാലി ആേൻറാ, ഡേവിസ് തയ്യിൽ (സി.ഇ.ഒ, പോപ്പി അംബ്രല്ല മാർട്ട്), ടി.എസ്. ജോസഫ് (പോപ്പി). മരുമക്കൾ: മുൻ ഡി.ജി.പി ജേക്കബ് തോമസ്, ഡോ. ആേൻറാ കള്ളിയത്ത്, സിസി ഡേവിസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ആലപ്പുഴ പഴവങ്ങാടി മാർസ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

