Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം 17ന് കോഴിക്കോട്

text_fields
bookmark_border
പോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം 17ന് കോഴിക്കോട്
cancel

കോഴിക്കോട്: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന സേവ് ദി റിപ്പബ്ലിക് കാമ്പയിനിന്‍റെ ഭാഗമായി 17ന് കോഴിക്കോട് കടപ്പുറത്ത് ജനമഹാസമ്മേളനം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് മുതൽ പാലക്കാട് വരെ ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വളന്റിയര്‍ മാര്‍ച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവയുണ്ടാകും. സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി കടപ്പുറത്ത് സമാപിക്കും.

പൊതുസമ്മേളനം പി.എഫ്.ഐ ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി 15ന് വൈകീട്ട് 4.30ന് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ മലബാര്‍ സമരവും മാപ്പിളപ്പാട്ടും എന്ന പേരില്‍ സാംസ്‌കാരിക സദസ്സും രാത്രി ഏഴിന് ഇശല്‍ മലബാര്‍ ഖിസ്സയും സംഘടിപ്പിക്കും. 16ന് വൈകീട്ട് 4.30ന് കടപ്പുറത്ത് 'മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും' വിഷയത്തില്‍ ചർച്ച നടക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികൾ. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സി.എ. റഊഫ്, സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. അബ്ദുലത്തീഫ്, ജനറൽ കണ്‍വീനര്‍ എം.വി. റഷീദ് എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Popular Front People's Congress in kozhikkode on 17 sep
Next Story