ഹർത്താലനുകൂലികൾ ചരക്കുലോറികൾ തടഞ്ഞ് താക്കോൽ ഊരി ഓടി; ലോറികൾ ദേശീയപാതയിൽ കുടുങ്ങി
text_fieldsRepresentational Image
കണ്ണൂർ: നഗരത്തിൽ കാപിറ്റോൾ മാളിന് മുന്നിൽ ദേശീയപാതയിൽ സമരാനുകൂലികൾ ചരക്കുലോറികൾ തടഞ്ഞ് താക്കോൽ ഊരി ഓടി. ഇതോടെ രണ്ട് ലോറികൾ റോഡിന് നടുവിൽ കുടുങ്ങി. വേറെ താക്കോൽ ഇല്ലാത്തതിനാൽ ലോറികൾ റോഡിൽ നിന്ന് മാറ്റാൻ സാധിക്കാത്ത സാഹചര്യമാണ്. മംഗളൂരുവിൽ നിന്ന് വരികയായിരുന്നു ലോറികൾ. സ്ഥലത്ത് പൊലീസ് ഗതാഗതം വഴിതിരിച്ചുവിടുകയാണ്.
കണ്ണൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ചു. അപൂര്‍വം ചില കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. വളപട്ടണത്തും തളിപ്പറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പൊലീസ് ഇവ നീക്കം ചെയ്തു.
ഉളിയിൽ നരയൻപാറയിൽ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

