മലപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാക്കൾ സന്ദർശിച്ചു. ചെയർമാൻ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരാണ് ചൊവ്വാഴ്ച രാവിലെ പാണക്കാട്ടെത്തിയത്.
നേതാക്കൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, മന്ത്രി അഹമ്മദ് ദേവർകോവിൽ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, കാസിം ഇരിക്കൂർ, നൂരിഷാ ത്വരീഖത്ത് നേതാവ് അലവി മൗലവി, സത്യസരണി ചെയർമാൻ ടി. അബ്ദു റഹ്മാൻ ബാഖവി, ഇമാംസ് കൗൺസിൽ സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുൽ മജീദ് ഖാസിമി, സുഹൈർ ചുങ്കത്തറ, മുസ്ലിം ലീഗ് നേതാവ് കെ.എ. ഖാദർ മാസ്റ്റർ എന്നിവരുമായി സംസാരിച്ചു.
പോപുലർ ഫ്രണ്ട് മലപ്പുറം സൗത്ത് ജില്ലാ സെക്രട്ടറി കെ.കെ. സാദിഖ് അലി, ഡിവിഷൻ സെക്രട്ടറി ടി. സിദ്ദീഖ് മാസ്റ്റർ, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് പി. അബ്ദുൽ മജീദ് എന്നിവർ നേതാക്കളെ അനുഗമിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ സാദിഖലി ശിഹാബ് തങ്ങൾക്ക് ദേശീയ നേതൃത്വം ആശംസകൾ നേർന്നു.