Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട്...

പോപുലർ ഫ്രണ്ട് ഹർത്താൽ: സ്വത്ത് കണ്ടുകെട്ടിയതിന്‍റെ വിവരം തേടി ഹൈകോടതി

text_fields
bookmark_border
പോപുലർ ഫ്രണ്ട് ഹർത്താൽ: സ്വത്ത് കണ്ടുകെട്ടിയതിന്‍റെ വിവരം തേടി ഹൈകോടതി
cancel

കൊച്ചി: പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സെപ്റ്റംബർ 23ലെ ഹർത്താലിലുണ്ടായ നാശനഷ്ടത്തിന്‍റെ തുക ഈടാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന്​ ഹൈകോടതി.

ഹർത്താലുമായി ബന്ധപ്പെട്ട് എടുത്ത ഓരോ കേസിലും കണക്കാക്കിയ നഷ്ടത്തിന്റെ ആകെ തുക, ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റ് എത്ര, എത്രപേരുടെ ജാമ്യാപേക്ഷ കോടതിയിലുണ്ട് തുടങ്ങിയ വിവരങ്ങളാണ്​ അറിയിക്കേണ്ടത്​. നാശനഷ്ടത്തിന്റെ തോത് നിശ്ചയിക്കാൻ ഹൈകോടതി നിശ്ചയിച്ച ക്ലെയിംസ് കമീഷണർക്ക് അടിസ്ഥാന സൗകര്യം ഒരുക്കി നൽകണമെന്ന നിർദേശത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.

ഹർത്താലിൽ സർക്കാറിനും കെ.എസ്​.ആർ.ടി.സിക്കുമുണ്ടായ നഷ്ടത്തിന്​ പരിഹാരമായി പോപുലർ ഫ്രണ്ടും സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറും 5.20 കോടി രൂപ ആഭ്യന്തര വകുപ്പിൽ കെട്ടിവെക്കണമെന്ന്​ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

തുക കെട്ടിവെച്ചില്ലെങ്കിൽ സെക്രട്ടറി ഉൾപ്പെടെ ഭാരവാഹികളുടെ സ്വത്തിൽനിന്ന്​ റിക്കവറി നടപടിയെടുക്കണമെന്നും നഷ്ടപരിഹാര ക്ലെയിം തീർപ്പാക്കുമ്പോൾ വരുന്ന അധിക ബാധ്യത ഇവർ വഹിക്കണമെന്നും നിർദേശിച്ചിരുന്നു. ഹരജി വീണ്ടും പരിഗണിക്കുന്ന നവംബർ എട്ടിനകം സത്യവാങ്മൂലം നൽകാനാന്​ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popular frontHartal
News Summary - Popular front hartal: High court seeks information about seized property
Next Story