Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട് കേസ്;...

പോപുലർ ഫ്രണ്ട് കേസ്; അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
Popular Front
cancel

കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി എൻ.ഐ.എ കസ്റ്റഡിയില്‍ വിട്ടു.

കേസിലെ രണ്ടാം പ്രതി കരമന അഷ്‌റഫ് മൗലവി, മൂന്നാം പ്രതി അബ്ദുൽ സത്താര്‍, പതിനൊന്നാം പ്രതി യഹിയ കോയ തങ്ങള്‍, പതിമൂന്നാം പ്രതി കെ.മുഹമ്മദലി, പതിനാലാം പ്രതി സി.ടി. സുലൈമാന്‍ എന്നിവരെയാണ് കൊച്ചി എൻ.ഐ.എ കോടതി മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്.

കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്ന എൻ.ഐ.എയുടെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular frontNIA
News Summary - Popular front case; Five accused in custody
Next Story