നാദാപുരത്ത് എസ്.ഐയെ കൈയ്യേറ്റം ചെയ്ത കേസിൽ പോപുലർ ഫ്രണ്ടുകാർ അറസ്റ്റിൽ
text_fieldsനാദാപുരം: ഹർത്താൽ ദിനത്തിൽ നാദാപുരം എസ്.ഐ ആര്.എന്‍. പ്രശാന്തിനെ കൈയ്യേറ്റം ചെയ്ത അഞ്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പേരോട് സ്വദേശികളായ വെല്ലോളി റാഷിദ്, കോടച്ചംവീട്ടില് ബഷീര്‍, പീറ്റയില്‍ റിയാസ്, ചെറിയതുണ്ടിയില് അഷ്കര്‍, തൊടുവയില്‍ അബ്ദുള്‍ ഹക്കീം എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഹര്‍ത്താൽ ദിനത്തിൽ പേരോട് ടൗണില്‍ വാഹനം തടയുന്നതായി വിവരം ലഭിച്ച് പൊലീസ് സ്ഥലത്തെത്തിയിരുന്നു. വാഹനം തടഞ്ഞ പോപുലർ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ്.ഐയുടെ യൂണിഫോമിലെ നെയിംബോര്‍ഡ് വലിച്ചു കീറി കൈയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തസ്സപ്പെടുത്തി എസ്.ഐയെ അക്രമിക്കാന്‍ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

