Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പോപ്പുലർ ഫിനാൻസ്​ തട്ടിപ്പ്​: പ്രധാന ആസൂത്രകർ ഉടമയുടെ മക്കൾ
cancel
Homechevron_rightNewschevron_rightKeralachevron_rightപോപ്പുലർ ഫിനാൻസ്​...

പോപ്പുലർ ഫിനാൻസ്​ തട്ടിപ്പ്​: പ്രധാന ആസൂത്രകർ ഉടമയുടെ മക്കൾ

text_fields
bookmark_border

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പ്രധാന ആസൂത്രകർ ഉടമയുടെ മൂന്ന്​ പെൺമക്കളെന്ന്​ സൂചന. കഴിഞ്ഞ ദിവസം രാ​ജ്യം​വി​ടാ​നു​ള്ള ​ശ്ര​മ​ത്തി​നി​ടെ സ്ഥാ​പ​ന​ ഉടമയുടെ മക്കളായ സി.​ഇ.​ഒ​ ഡോ. ​റി​നു മ​റി​യം തോ​മ​സ്, ഡ​യ​റ​ക്ട​ർ ഡോ. ​റി​യ ആ​ൻ തോ​മ​സ് എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യിരുന്നു​. ഇപ്പോൾ അറസ്​റ്റിലായ രണ്ട്​ പെൺമക്കളും ഇവരുടെ ഭർത്താക്കന്മാരും ഡോക്​ടർമാരാണ്​. തിരുവല്ലയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളജിൽ ഇവർ ജോലി ചെയ്​തിരുന്നു. നിക്ഷേപകരുടെ പണം മറ്റുനിരവധി കമ്പനികൾ രൂപവത്​കരിച്ച്​ വകമാറ്റിയതിനുപിന്നിലും ഡോക്​ടർമാരാ​െണന്നാണ്​ സൂചന.

തൃശൂരും തിരുവനന്തപുരവും കേന്ദ്രീകരിച്ച്​ വിവിധ കമ്പനികൾ രൂപവത്​കരിച്ചാണ്​ പണം വകമാറ്റിയത്​. നിക്ഷേപകർ അറിയാതെ പണം വകമാറ്റിയതിന്​ ഉടമകളുടെ പേരിൽ ​​ക്രൈം​ബ്രാഞ്ച്​ അന്വേഷണം നടന്നുവരികയാണ്​. റിനുവും റിയയുമാണ് കമ്പനി രൂപവത്​കരിച്ചതിന് നേതൃത്വം നൽകിയത്. പാർട്ണർഷിപ്പായി 21കമ്പനി രൂപവത്​കരിച്ചിട്ടുണ്ടെന്നറിയുന്നു. ഈ കമ്പനികൾ അംഗീകാരം ഇല്ലാത്തവയുമാണ്. വിദേശത്തുൾപ്പെടെ ചില വ്യവസായസ്ഥാപനങ്ങളിലും ഇവർക്ക് നിക്ഷേപമുണ്ട്.

നിക്ഷേപകർ ചേർന്ന് ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചു. സർക്കാറിനെ കബളിപ്പിച്ചതിന് ധനവകുപ്പും കേസെടുക്കും. മണി ലെൻഡിങ്​ ആക്ട് പ്രകാരം കേസെടുക്കാനാണ് തീരുമാനം. അന്വേഷണം കൃത്യമായി നടക്കുന്നതായി ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്നത് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തി​െല പ്രത്യേക ടീമാണ്. ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല.

ഇ​തി​നി​ടെ, സ്ഥാ​പ​ന ഉ​ട​മ പ​ത്ത​നം​തി​ട്ട സ​ബ്കോ​ട​തി​യി​ൽ പാ​പ്പ​ർ ഹ​ര​ജി ന​ൽ​കിയിട്ടുണ്ട്​. കേസ്​ ​െസ​പ്​​റ്റം​ബ​ർ ഏ​ഴി​ന് പ​രി​ഗ​ണി​ക്കും. സ്ഥാ​പ​ന​ത്തി​ന് സം​സ്ഥാ​ന​ത്തും പു​റ​ത്തു​മാ​യി മു​ന്നൂ​റ്റ​മ്പ​തോ​ളം ശാ​ഖ​ക​ളു​ണ്ട്. അ​യ്യാ​യി​ര​ത്തോ​ളം നി​ക്ഷേ​പ​ക​രി​ൽ​നി​ന്നാ​യി 2000 കോ​ടി​യാ​ണ് പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സ​മാ​ഹ​രി​ച്ചി​രി​ക്കു​ന്ന​ത്.

കുടുംബം റിമാൻഡിൽ

പോ​പ്പു​ല​ർ ഫി​നാ​ൻ​സ്​ ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ സ്ഥാ​പ​ന ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് അ​വ​ധി​യാ​യ​തി​നാ​ൽ തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ലാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. മു​ഖ്യ​പ്ര​തി​യും സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ തോ​മ​സ്​ ഡാ​നി​യേ​ലി​നെ കൊ​ട്ടാ​ര​ക്ക​ര സ​ബ്​​ജ​യി​ലി​ലേ​ക്കും മ​റ്റു​പ്ര​തി​ക​ളാ​യ ഭാ​ര്യ പ്ര​ഭ, മ​ക്ക​ളാ​യ ഡോ. ​റി​നു മ​റി​യം തോ​മ​സ്, ഡോ. ​റി​യ ആ​ൻ തോ​മ​സ്​ എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ലേ​ക്കു​മാ​ണ്​ അ​യ​ച്ച​ത്. തോ​മ​സ്​ ഡാ​നി​േ​യ​ലി​​നെ കൊ​ല്ല​ത്തെ നാ​യേ​ഴ്​​സ്​ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ തി​രു​വ​ന​ന്ത​പു​രം ഇൗ​സ്​​റ്റ്​​ഫോ​ർ​ട്ടി​ലെ ക്വാ​റ​​ൻ​റീ​ൻ കേ​​ന്ദ്ര​ത്തി​ലേ​ക്കും​ മാ​റ്റി.​ കോ​വി​ഡ്​ പ​രി​ശോ​ധ​ന​ഫ​ലം വ​ന്ന​തി​നു​ശേ​ഷം ജ​യി​ലി​ലേ​ക്ക്​ മാ​റ്റും.

പ്രതികൾക്ക്​ വിദേശത്ത്​ വൻ നിക്ഷേപം

2000 ​േകാ​ടി​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ അ​റ​സ്​​റ്റി​ലാ​യ പോ​പ്പു​ല​ർ ഫി​നാ​ൻ​സ്​ ഉ​ട​മ​ക്കും മ​ക്ക​ൾ​ക്കും വി​ദേ​ശ​ത്ത് കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​മു​ള്ള​താ​യി പൊ​ലീ​സി​െൻറ ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യി. ആ​സ്ട്രേ​ലി​യ​യി​ലാ​ണ് വ​ൻ നി​ക്ഷേ​പ​മു​ള്ള​ത്. അ​തി​നാ​ൽ വി​ദേ​ശ അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ൻ​റ​ർ​പോ​ളിെൻറ സ​ഹാ​യ​വും തേ​ടും.

സ്ഥാ​പ​ന ഉ​ട​മ തോ​മ​സ് ഡാ​നി​യേ​ലി​െൻറ മാ​താ​വും സ​ഹോ​ദ​രി​മാ​രും ഭാ​ര്യ പ്ര​ഭ​യു​ടെ അ​ടു​ത്ത​ബ​ന്ധു​ക്ക​ളും ആ​സ്ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. നി​ക്ഷേ​പ​ങ്ങ​ൾ സ്വ​ന്തം നേ​ട്ട​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular Finance
Next Story