Begin typing your search above and press return to search.
exit_to_app
exit_to_app
പോപ്പുലർ ഫിനാൻസ്​ തട്ടിപ്പ്​: ഉടമയുടെ രണ്ട്​ മക്കൾ ഡൽഹിയിൽ പിടിയിൽ
cancel
Homechevron_rightNewschevron_rightKeralachevron_rightപോപ്പുലർ ഫിനാൻസ്​...

പോപ്പുലർ ഫിനാൻസ്​ തട്ടിപ്പ്​: ഉടമയുടെ രണ്ട്​ മക്കൾ ഡൽഹിയിൽ പിടിയിൽ

text_fields
bookmark_border

പ​ത്ത​നം​തി​ട്ട: 2000 കോ​ടി​യു​ടെ പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​കേ​സി​ൽ ഉ​ട​മ​ക​ളു​ടെ പെ​ൺ​മ​ക്ക​ൾ രാ​ജ്യം​വി​ടാ​നു​ള്ള ​ശ്ര​മ​ത്തി​നി​ടെ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ​ി. സ്ഥാ​പ​ന​ത്തി​െൻറ സി.​ഇ.​ഒ​ ഡോ. ​റി​നു മ​റി​യം തോ​മ​സ്, ഡ​യ​റ​ക്ട​ർ ഡോ. ​റി​യ ആ​ൻ തോ​മ​സ് എ​ന്നി​വ​രാണ്​ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പിടിയിലായത്​.

ഇ​രു​വ​രെ​യും ജി​ല്ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ കോ​ന്നി സി.​ഐ. രാ​ജേ​ഷ്, വ​നി​ത സി.​ഐ ലീ​ലാ​മ്മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ഡ​ൽ​ഹി​ക്ക്​ പു​റ​പ്പെ​ട്ടു. ആ​സ്ട്രേ​ലി​യ​യി​െ​ല ബ​ന്ധു​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​നാ​യി​രു​ന്നു റി​യ​യു​ടെ​യും റി​നു​വി​െൻറ​യും പ​ദ്ധ​തി.

മക്കൾ പിടിയിലായതി​ന്​ പി​ന്നാ​ലെ ക​മ്പ​നി ഉ​ട​മ​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ​ക്കു​വേ​ണ്ടി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഉ​ട​മ​ക​ളാ​യ റോ​യി ഡാ​നി​യ​ൽ, ഭാ​ര്യ പ്ര​ഭ, മ​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​യി പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കു​ടും​ബ​സ​മേ​തം രാ​ജ്യം​വി​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

പോ​പ്പു​ല​ർ ഫി​നാ​ൻ​സിെൻറ കോ​ന്നി വ​ക​യാ​റി​ലെ ആ​സ്ഥാ​ന ഒാ​ഫി​സി​ൽ വെ​ള്ളി​യാ​ഴ്ച പൊ​ലീ​സ് പ​രി​​ശോ​ധ​ന ന​ട​ത്തി. നി​ക്ഷേ​പ​വും പ​ണം​മാ​റ്റ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വി​വ​രം അ​റി​ഞ്ഞ് അ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ നൂ​റു​ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രെ പൊ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു. സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം ഇ​രി​ക്കാ​ൻ തു​ട​ങ്ങി​യ നി​ക്ഷേ​പ​ക​രെ പൊ​ലീ​സ് ലാ​ത്തി​വീ​ശി ഓ​ടി​ച്ചു.

ഇ​തി​നി​ടെ, സ്ഥാ​പ​ന ഉ​ട​മ പ​ത്ത​നം​തി​ട്ട സ​ബ്കോ​ട​തി​യി​ൽ പാ​പ്പ​ർ ഹ​ര​ജി ന​ൽ​കി. കേസ്​ ​െസ​പ്​​റ്റം​ബ​ർ ഏ​ഴി​ന് പ​രി​ഗ​ണി​ക്കും. സ്ഥാ​പ​ന​ത്തി​ന് സം​സ്ഥാ​ന​ത്തും പു​റ​ത്തു​മാ​യി മു​ന്നൂ​റ്റ​മ്പ​തോ​ളം ശാ​ഖ​ക​ളു​ണ്ട്. അ​യ്യാ​യി​ര​ത്തോ​ളം നി​ക്ഷേ​പ​ക​രി​ൽ​നി​ന്നാ​യി 2000 കോ​ടി​യാ​ണ് പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സ​മാ​ഹ​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:Popular Finance Popular finance scam 
Next Story