
േപാപ്പുലർ ഫിനാൻസ് ഉടമകൾക്ക് രഹസ്യ ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് സൂചന
text_fieldsപത്തനംതിട്ട: േപാപ്പുലർ ഫിനാൻസ് ഉടമകൾക്ക് രഹസ്യ ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് അന്വേഷണ സംഘം. ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചതായി പൊലീസ് വെളിെപ്പടുത്തി. സ്ഥാപന ഉടമയായ റോയി ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിയ, റീനു എന്നിവരെ തിങ്കളാഴ്ച മുതൽ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇവരെ ചൊവ്വാഴ്ച രാവിലെ മുതൽ പൊലീസ് ചോദ്യം ചെയ്യൽ തുടങ്ങി. അപ്പോഴാണ് രഹസ്യ അക്കൗണ്ടുകളുള്ളതായി സൂചനകൾ ലഭിച്ചത്. ഇവർക്ക് രാജ്യത്തും വിദേശത്തമുള്ള നിക്ഷേപങ്ങളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കും.
ദേശസാൽകൃത ബാങ്കുകളിൽ പ്രതികൾക്കുള്ള അക്കൗണ്ടുകളെല്ലാം അന്വേഷണ സംഘം മരവിപ്പിച്ചിട്ടുണ്ട്. ഇവ കൂടാതെ ചെറുകിട ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ ഇവർക്ക് നിക്ഷേപമുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. 2014 മുതലുള്ള ഗൂഡാലോചനയാണ് ഇത്ര വലിയ തട്ടിപ്പിലേക്ക് കൊണ്ടെത്തിച്ചതെന്നാണ് അന്വേഷക സംഘത്തിെൻറ വിലയിരുത്തൽ.
2000 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ ഉടമകളുടെ പെൺമക്കൾ രാജ്യംവിടാനുള്ള ശ്രമത്തിനിടെ ഡൽഹിയിൽനിന്നാണ് പിടിയിലായത്. ആസ്ട്രേലിയയിെല ബന്ധുക്കളുടെ അടുത്തേക്ക് പോകാനായിരുന്നു റിയയുടെയും റിനുവിെൻറയും പദ്ധതി.
സ്ഥാപന ഉടമ പത്തനംതിട്ട സബ്കോടതിയിൽ പാപ്പർ ഹരജി നൽകിയിട്ടുണ്ട്. കേസ് െസപ്റ്റംബർ ഏഴിന് പരിഗണിക്കും. സ്ഥാപനത്തിന് സംസ്ഥാനത്തും പുറത്തുമായി മുന്നൂറ്റമ്പതോളം ശാഖകളുണ്ട്. അയ്യായിരത്തോളം നിക്ഷേപകരിൽനിന്നായി 2000 കോടിയാണ് പോപ്പുലർ ഫിനാൻസ് സമാഹരിച്ചത്.
