പോപുലർ ഫിനാൻസ് തട്ടിപ്പ്: ഉടമകളെ കോടതിയിൽ ഹാജരാക്കി
text_fieldsപോപുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ തോമസ് ഡാനിയേലിെൻറ ഭാര്യ പ്രഭയെയും മക്കളെയും റാന്നി കോടതിയിൽ എത്തിക്കുന്നു
റാന്നി: പോപുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുനാട്, കട്ടപ്പന പൊലീസ് സ്റ്റേഷനുകളിലെ കേസുകളിൽ ഉടമകളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിയ, റിനു , റീബ എന്നിവരെയാണ് വെള്ളിയാഴ്ച 12.30 ഓടെ റാന്നി മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചത്.
പെരുനാട് സ്റ്റേഷനിൽ 24 കേസുകളിലും കട്ടപ്പന പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളിലുമാണ് അറസ്റ്റ്. കോടതി ഇവരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. തോമസ് ഡാനിയേലിനെ മാവേലിക്കര സബ് ജയിലിൽനിന്ന് ഭാര്യ പ്രഭയെയും മക്കളയും അട്ടക്കുളങ്ങര സബ് ജയിലിൽനിന്നുമാണ് എത്തിച്ചത്.