Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫിനാൻസ്​...

പോപുലർ ഫിനാൻസ്​ തട്ടിപ്പ്​: 4741 കേസുകൾ സി.ബി.​െഎ ഏറ്റെടുത്തെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
പോപുലർ ഫിനാൻസ്​ തട്ടിപ്പ്​: 4741 കേസുകൾ സി.ബി.​െഎ ഏറ്റെടുത്തെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പോപുലര്‍ ഫിനാന്‍സ് സാമ്പത്തിക നിക്ഷേപ തട്ടിപ്പിൽ 4741 കേസുകൾ സി.ബി.​െഎ ഏറ്റെടു​ത്തെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പിന് വിധേയരായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും.

സി.ബി.​െഎ അന്വേഷണത്തിന് എല്ലാ സഹകരണവും നൽകും. സ്​ഥാപനത്തി​െൻറ എല്ലാ ശാഖകളും പൂട്ടി സ്ഥാവര ജംഗമവസ്തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് സി.ബി.​െഎക്ക്​ കൈമാറി. എല്ലാ ജില്ലകളിലും ഓരോ അഡീഷനല്‍ ജില്ല ആൻഡ്​​ സെക്ഷന്‍സ് കോടതിയെ ബഡ്‌സ് ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്ന കോടതികളായി വിജ്ഞാപനം പുറപ്പെടുവിച്ചതായും പ്രതിപക്ഷനേതാവ് വി.ഡി. സതീശ​െൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.

കേസ്​ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര ബഡ്‌സ് ആക്ട് പ്രകാരം ആഭ്യന്തര വകുപ്പ് മുന്‍ സെക്രട്ടറി സഞ്ജയ് എം. കൗളിനെ കോംപീറ്റൻറ്​ അതോറിറ്റി ഒന്ന്​ ആയും ധനകാര്യ റിസോഴ്‌സസ് ഓഫിസര്‍ ഗോകുല്‍ ജിയെ കോംപീറ്റൻറ്​ അതോറിറ്റി രണ്ട്​ ആയും നിയമിച്ചു.

അവരെ സഹായിക്കുന്ന ഓഫിസര്‍മാരായി കലക്ടര്‍മാരെയും നിയമിച്ചു. നിരവധിപേരില്‍ നിന്നായി 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപതട്ടിപ്പ് നടത്തിയ കേസുകളാണ്​ സി.ബി.​െഎക്ക്​ കൈമാറിയത്​. സി.ബി​.​െഎ പ്രത്യേക സംഘമാണ്​ കേസുകൾ അന്വേഷിക്കുന്നത്​. 15 വാഹനമടക്കം സ്ഥാവര ജംഗമ വസ്തുക്കള്‍ ഇതിനകം കസ്​റ്റഡിയില്‍ എടുത്തതായി സി.ബി.​െഎ അറിയിച്ചു. കണ്ടുകെട്ടിയ ഭൂസ്വത്തുക്കളുടെ കൂടുതല്‍ വിവരം പിന്നാലെ അറിയിക്കുമെന്നും കത്തിലുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular FinanceCBI
News Summary - Popular Finance Fraud: 4741 cases to be taken over by CBI CM
Next Story