ഇന്നോവ കടയിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക്; 13 ബൈക്കുകൾ തകർന്നു
text_fieldsകുറ്റിക്കാട്ടൂർ (കോഴിക്കോട്): മാവൂർ-കോഴിക്കോട് റോഡിൽ പൂവാട്ടുപറമ്പ് വളവിൽ ഇന്നോവ കാർ നിയന്ത്രണംവിട്ട് കടകളിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. അപകടത്തിൽ 13 ഇരുചക്ര വാഹനങ്ങളും ഒരു കാറും തകർന്നു. എടവണ്ണപ്പാറയിൽനിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.
വളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ റോയൽ എൻഫീൽഡ് വർക്ക് ഷോപ്പിലേക്കും തൊട്ടടുത്തുള്ള ടൈൽ വില്പന കേന്ദ്രത്തിലേക്കുമാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ട ബുള്ളറ്റുകളും തൊട്ടടുത്തുണ്ടായിരുന്ന മറ്റ് ബൈക്കുകളും ഒരു കാറുമാണ് തകർന്നത്.
കെട്ടിടത്തിന്റെ അടിഭാഗത്തേക്കുള്ള വഴിയുടെ പാർശ്വഭിത്തിയിൽ ഇടിച്ചാണ് കാർ നിന്നത്. കടകളിലും പരിസരത്തും ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

