ധനസ്ഥിതി മോശം: മുണ്ടുമുറുക്കൽ തുടരണമെന്ന് ധനവകുപ്പ്; 2020 മുതലുള്ള നിയന്ത്രണങ്ങളാണ് ഒരു വർഷം കൂടി തുടരുക
text_fieldsതിരുവനന്തപുരം: ചെലവുകൾ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ധന വകുപ്പ് ഉത്തരവ്. സാമ്പത്തികനില കണക്കിലെടുത്ത് 2020 മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു വർഷത്തേക്ക് കൂടി തുടരുക.
സംസ്ഥാനത്തെ സാമ്പത്തിക നില ഭദ്രമെന്നും സ്ഥിതി മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് വിപരീതമായി ധനവകുപ്പിന്റെ ഉത്തരവ്. സർക്കാർ കെട്ടിടങ്ങളുടെ മോടി കൂട്ടൽ, ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നീ ചെലവുകൾക്കാണു നിയന്ത്രണം. സർക്കാർ വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കും.
ജോലിയില്ലാത്ത ഡ്രൈവർമാരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് പകരം അതാത് വകുപ്പുകളിൽ പുനർവിന്യസിക്കണമെന്ന് നേരത്തെ നിഷ്കർഷിച്ചിരുന്നു. സാമ്പത്തികനില മെച്ചപ്പെടാത്തതിനാൽ 2020 മുതൽ ഓരോ വർഷവും നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടു പോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

