Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂപ്പാറ പീഡനം: മൂന്ന് പ്രതികൾക്ക് 90 വർഷം കഠിനതടവ്

text_fields
bookmark_border
court
cancel
camera_alt

പ്രതീകാത്മക ചിത്രം

അടിമാലി: പൂപ്പാറയിൽ 14കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് കോടതി 90 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. തിരുനെൽവേലി വലവൂർ സ്വദേശി എസ്.സുഗന്ത് സുബ്രഹ്മണ്യൻ (20), തമിഴ്‌നാട് ബോഡി ധർമപ്പട്ടി സ്വദേശി എം.ശിവകുമാർ മുത്തുച്ചാമി (21), എസ്റ്റേറ്റ് പൂപ്പാറ ലക്ഷം കോളനിയിൽ പി.സാമുവൽ (ശ്യാം -21) എന്നിവർക്കാണ് ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി സിറാജുദ്ദീൻ ശിക്ഷ വിധിച്ചത്.

40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൂന്നുപേരും കുറ്റക്കാരെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. നാലാം പ്രതിയെ തെളിവില്ലെന്നുകണ്ട് കോടതി വിട്ടയച്ചു. പെൺകുട്ടി സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നുപോകവെയാണ് പ്രതികൾ ആക്രമിച്ചത്.

അഞ്ചും ആറും പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 2022 മേയ് 29നാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് പൂപ്പാറയിൽ ജോലിക്കെത്തിയതാണ് പ്രതികളായ സുഗന്തും ശിവകുമാറും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poopara rape: 90 years rigorous imprisonment for three accused
Next Story